പണമ്പൂരില്‍ മത്സ്യബന്ധനബോട്ട് കടലില്‍ മുങ്ങി; മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയവര്‍ രക്ഷിച്ചു

മംഗളൂരു പണമ്പൂരില്‍ മത്സ്യബന്ധനബോട്ട് കടലില്‍ മുങ്ങി. മറിഞ്ഞ ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയര്‍ രക്ഷിച്ചു. കൃഷ്ണ കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജയ് ശ്രീറാം എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ട് പൂര്‍ണമായി കടലില്‍ മുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരിക്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് സാരമായ പരുക്കുകളില്ല. (boat mishap in Mangalore )
അതേസമയം പെരുമാതുറയില്‍ വള്ളംമറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കൊച്ചിയില്‍ നിന്നും നേവിയുടെ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന വ്യാപകമാക്കുന്നുണ്ട്.
Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ട പശ്ചാത്തലത്തില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ മഴ കനക്കും. മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Story Highlights: boat mishap in Mangalore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here