തൃശൂർ ഗവ. മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ നിന്ന് ബുള്ളറ്റുകൾ മോഷ്ടിച്ച പ്രതികളെ പിടികൂടി

തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ബുള്ളറ്റുകൾ മോഷ്ടിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. കോവൈ പോത്തന്നൂർ കുറിച്ചിപിരിവു സ്വദേശികളായ ആട് എന്നുവിളിക്കുന്ന ഷാജഹാൻ (33), ഷാഹുൽ ഹമീദ് (31) എന്നിവരെ മെഡിക്കൽ കോളജ് പൊലീസാണ് അറസ്റ്റ് ചെയ്തത്. പതിനേഴോളം മോഷണ കേസുകളിലെ പ്രതിയാണ് ഷാജഹാൻ.
Read Also: തിരുവനന്തപുരത്ത് എംഡിഎംഎ പിടികൂടി; യുവതി ഉൾപ്പടെ നാലു പേർ പിടിയിൽ
മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിലായാണ് രണ്ട് ബുള്ളറ്റുകൾ മോഷണം പോയത്. നാൽപ്പത്തിയഞ്ചോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് രണ്ട് ബുള്ളറ്റുകൾളഉം കണ്ടെടുത്തു. അസിസ്റ്റന്റ് കമ്മിഷണർ കെ.കെ. സജീവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും മെഡിക്കൽ കോളജ് പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Story Highlights: Bullet theft; The accused were arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here