Advertisement

കടലേറ്റഭീതിയില്ലാത്ത ചെല്ലാനം നേട്ടം; ചെല്ലാനം ടെട്രോപാഡ് പദ്ധതി ഏപ്രിലില്‍ പൂര്‍ത്തിയാക്കും: പി.രാജീവ്

August 7, 2022
2 minutes Read
Chellanam Tetrapad project
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടലാക്രമണത്തില്‍നിന്ന് ചെല്ലാനത്തിന് കവചമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കടല്‍ത്തീരസംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടം ഏപ്രിലില്‍ പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. പദ്ധതി പുരോഗതി വിലയിരുത്താന്‍ ചെല്ലാനത്ത് എത്തിയതായിരുന്നു മന്ത്രി ( Chellanam Tetrapad project ).

പദ്ധതിയുടെ നിര്‍മാണകരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി (യുഎല്‍സിസി) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കെ.ജെ.മാക്‌സി എംഎല്‍എയും പങ്കെടുത്തു. ജലസേചനവകുപ്പിനു കീഴില്‍ 344.20 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടം 40 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ബസാര്‍ ഭാഗംകൂടി ഉള്‍പ്പെടുത്തി നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും. ഈ ഭാഗങ്ങളില്‍ ആറു പുലിമുട്ടുകള്‍ സ്ഥാപിക്കാനുണ്ട്. സമാന്തരമായി നടപ്പാതകള്‍കൂടി നിര്‍മിക്കുന്നതോടെ ബീച്ച് മാതൃകയിലേക്ക് പ്രദേശം മാറും. കണ്ണമാലി പ്രദേശത്തെ നിര്‍മാണത്തിന്റെ എസ്റ്റിമേറ്റ് ഉടന്‍ തയാറാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. എസ്റ്റിമേറ്റ് തയാറാക്കല്‍ നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് യുഎല്‍സിസി അധികൃതര്‍ അറിയിച്ചു. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ ജലവിഭവ വകുപ്പ് കിഫ്ബിക്ക് സമര്‍പ്പിക്കും. മന്ത്രിസഭയുടെ അനുമതി ഉള്‍പ്പെടെ വേഗത്തില്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

വിജയം കനാല്‍ നവീകരണത്തിന് മൂന്നുകോടി രൂപ ജലവിഭവ വകുപ്പ് അനുവദിച്ചിട്ടുണ്ട്. പുറത്തേക്ക് വെള്ളം ഒഴുകി പോകാനുള്ള സംവിധാനമായി അതുമാറും. തീരദേശ റോഡിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ചെല്ലാനത്തെ മനുഷ്യരുടെ ജീവിതനിലവാരം ഉയര്‍ത്താനായി മാതൃക മത്സ്യഗ്രാമം വൈകാതെ ആരംഭിക്കും. അന്തിമ പദ്ധതിരേഖ കുഫോസ് സമര്‍പ്പിച്ചു. ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പുരോഗമതിയാണ് ലക്ഷ്യമിടുന്നത്. ചെല്ലാനത്തെ കടല്‍ഭിത്തി നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കും. ആശങ്കകള്‍ക്ക് ഇടയില്ലാത്ത രൂപത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചെല്ലാനം ചാളക്കടവിലും ഹാര്‍ബറിനുസമീപവും നിര്‍മാണം നടക്കുന്ന പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തി. കെ.ജെ.മാക്‌സി എംഎല്‍എ, ജനസേചന വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബാജി ചന്ദ്രന്‍, പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി.അബ്ബാസ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി.എന്‍.സന്തോഷ്, ഊരാളുങ്കല്‍ പ്രതിനിധികളായ സുനില്‍കുമാര്‍ രവി, എന്‍.രമേഷ്, സുരേഷ് കുമാര്‍, നിതിന്‍ ബെര്‍നാഡ്, തുടങ്ങിയവരും പങ്കെടുത്തു.

Story Highlights: Chellanam Tetrapad project to be completed by April: P. Rajeev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement