Commonwealth Games 2022: വനിതകളുടെ ബോക്‌സിംഗില്‍ നിഖാത് സരീനിലൂടെ ഇന്ത്യയ്ക്ക് സ്വര്‍ണനേട്ടം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണം. വനിതകളുടെ 50 കിലോഗ്രാം ബോക്‌സിംഗില്‍ നിഖാത് സരീനിലൂടെയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. വടക്കന്‍ അയര്‍ലന്‍ഡ് താരത്തെയാണ് നിഖാത് സരീന്‍ പരാജയപ്പെടുത്തിയത്. ബോക്‌സിംഗില്‍ ഇന്ന് ഇന്ത്യ മൂന്ന് സ്വര്‍ണമാണ് നേടിയത്. (India wins gold in boxing, Nikhat Zareen wins 52 kg women’s title commonwealth games)
വനിതകളുടെ 48 കിലോഗ്രാം ബോക്‌സിംഗില്‍ നീതു ഗന്‍ഗാസ് സ്വര്‍ണം നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ഡെമി ജെയ്ഡിനെ കീഴടക്കി സുവര്‍ണ നേട്ടം കുറിച്ച നീതു സൂപ്പര്‍ താരം മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടത്.
അതേസമയം ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണവും വെള്ളിയും മലയാളി താരങ്ങള്‍ സ്വന്തമാക്കി. 17.03 മീറ്റര്‍ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എല്‍ദോസ് പോള്‍ സുവര്‍ണനേട്ടം നേടിയപ്പോള്‍ ഒരു മില്ലിമീറ്റര്‍ വ്യത്യാസത്തില്‍ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി.
Story Highlights:India wins gold in boxing, Nikhat Zareen wins 52 kg women’s title commonwealth games
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here