Advertisement

സൗജന്യമായി ലോട്ടറി നല്‍കിയില്ല; ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് മര്‍ദനം; പ്രതി പിടിയില്‍

August 7, 2022
3 minutes Read

പത്തനംതിട്ടയില്‍ ലോട്ടറി നല്‍കിയില്ലെന്ന കാരണത്താല്‍ വയോധികയെ മര്‍ദിച്ചയാള്‍ പിടിയില്‍. പത്തനാപുരം സ്വദേശി റഹീമാണ് പിടിയിലായത്. മദ്യപിച്ചെത്തി ഇയാള്‍ വയോധികയെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ലോട്ടറി വില്‍പ്പന നടത്തുന്ന സുഹ്‌റാ ബീവിക്ക് നേരെയാണ് ഇയാള്‍ അതിക്രമം കാട്ടിയത്. (man areested in pathanamthitta for attacking differently abled old woman)

ശനിയാഴ്ചയാണ് കേസിന് ആധാരമായ സംഭവം നടക്കുന്നത്. പത്തനംതിട്ട കോന്നിക്ക് സമീപമാണ് സുഹ്‌റാ ബീവി ലോട്ടറി കച്ചവടം നടത്തിവന്നിരുന്നത്. ഭിന്നശേഷിക്കാരിയായ ഇവര്‍ സമീപത്തുള്ള കടക്കാരുടേയും നാട്ടുകാരുടേയും സഹായത്തോടെയാണ് കച്ചവടം നടത്തിവന്നിരുന്നത്.

Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

മദ്യപിച്ചെത്തിയ റഹീം വയോധികയോട് സൗജന്യമായി ലോട്ടറി ആവശ്യപ്പെട്ടു. ലഭിക്കാതെ വന്നപ്പോള്‍ വൃദ്ധയെ കൈയേറ്റം ചെയ്യുകയായിരുന്നു. സുഹ്‌റാ ബീവിയുടെ സ്വാധീനമില്ലാത്ത കൈ റഹീം ഒടിക്കാന്‍ ശ്രമിക്കുകയും ഇവരെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. വയോധികയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ നാട്ടുകാരെ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്നാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Story Highlights: man areested in pathanamthitta for attacking differently abled old woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top