ദേശീയ പാത വികസനം വലിയ രീതിയിൽ നടക്കുന്നുണ്ട്; വി മുരളീധരൻ

ദേശീയ പാത വികസനം വലിയ രീതിയിൽ നടക്കുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയ പാത വികസനത്തിൽ പോരായ്‌മ ഉണ്ടെങ്കിൽ പരിഹരിക്കും.ദേശീയ പാത അതോറിറ്റിക്ക് നിഷേധാത്മക സമീപനം എന്നത് രാഷ്ട്രീയ ആരോപണമാണ്. പൊതുമരാമത്ത് മന്ത്രിയുമായി എപ്പോഴും ചർച്ചയ്ക്ക് തയ്യാറെന്ന് വി മുരളീധരൻ വ്യക്തമാക്കി.(national highways are in good condition says v muraleedharan)
ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുത്. കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.
Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു
ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഈ റോഡുകളിൽ ഇടപെടുന്നതിന് പരിമിതി ഉണ്ട്. സംസ്ഥാനത്തിന് കീഴിൽ ഉള്ള 548 കി.മീ ദേശീയപാത ആണ്. നെടുമ്പാശ്ശേരിയിലെ അപകടം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരയ്ക്കാത്ത നിലപാട് ആണ്. വസ്തുതാപരമായാണ് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത് എന്നും മന്ത്രി പറഞ്ഞു.
Story Highlights: national highways are in good condition says v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here