ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തുമെന്ന് പറഞ്ഞ് തട്ടിപ്പ്;റിട്ടേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് രണ്ട് ലക്ഷം രൂപ

ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ വീട്ടില്‍ മദ്യം എത്തിച്ചുതരാമെന്ന് പറഞ്ഞ് റിട്ടേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥയില്‍ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയതായി പരാതി. ഡല്‍ഹിയില ഗുരുഗ്രാമിലാണ് സംഭവം. സുശാന്ത് ലോക് നിവാസിയായ സൊഹ്‌റ ചാറ്റര്‍ജി എന്ന ഐഎഎസ് ഉദ്യോഗസ്ഥയ്ക്കാണ് പണം നഷ്ടമായത്. ഒരു പാര്‍ട്ടി നടത്തുന്നതിന് ആവശ്യമായ മദ്യം ഓണ്‍ലൈനായി വാങ്ങുന്നതിന് ഒരു വെബ്‌സൈറ്റില്‍ മുന്‍കൂറായി പണം അയക്കവേയാണ് പ്രതികള്‍ ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയത്. (Retired IAS Officer Duped of Rs 1.92 Lakh Over Home Delivery of Liquor)
jagdishwineshopgurgaon.com എന്ന വെബ്‌സൈറ്റിലാണ് ഉദ്യോഗസ്ഥ മദ്യത്തിന് ഓര്‍ഡര്‍ നല്‍കിയത്. എല്ലാത്തരം മദ്യവും വീട്ടിലെത്തിച്ചു തരുമെന്നായിരുന്നു വെബ്‌സൈറ്റ് അവകാശപ്പെട്ടിരുന്നത്. വെബ്‌സൈറ്റ് അധികൃതര്‍ പാര്‍ട്ടിയ്ക്കിടയില്‍ വിളിച്ച് അക്കൗണ്ട് വിവരങ്ങളും ഒടിപിയും ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥ ഈ വിവരങ്ങള്‍ കൈമാറിയതാണ് ഇവരെ തട്ടിപ്പിനിരയാക്കിയത്. 630 രൂപയാണ് ആദ്യം സൊഹ്‌റയുടെ അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ആയതെങ്കിലും പിന്നീട് 192477 രൂപ കൂടി ഡെബിറ്റ് ചെയ്തതായി ഇവര്‍ക്ക് മൊബൈലില്‍ സന്ദേശം വരികയായിരുന്നു.
Read Also: വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സോഷ്യല്‍ മീഡിയ താരം പിടിയില്‍
ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഗുരുഗ്രാം പൊലീസ് കേസെടുത്തു. തട്ടിപ്പ് സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് വിവരം. വഞ്ചന, ഐ ടി ആക്ട് സെക്ഷന്‍ 66-ഡി എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Story Highlights: Retired IAS Officer Duped of Rs 1.92 Lakh Over Home Delivery of Liquor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here