വീട്ടിൽ ചാരായം വാറ്റി വിൽപ്പന; വാവയെന്ന ഇരട്ടപ്പേരിലറിയപ്പെടുന്നയാൾ പിടിയിൽ

വീട്ടിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്ന വാവയെന്ന ഇരട്ടപ്പേരിലറിയപ്പെടുന്നയാളെ എക്സൈസ് പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന് മുന്നോടിയായി കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ചാരായവിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തത്. മൂങ്ങോട് ജംഗ്ഷനുസമീപം താമസിക്കുന്ന വാവയെന്ന അജുവാണ് (46) പിടിയിലായത്.
Read Also: വീട്ടിൽ ചാരായം വാറ്റിയ ആൾ പിടിയിൽ
ഇയാൾ വീട്ടിൽ ചാരായം വാറ്റി വിൽപ്പന നടത്തുകയാണെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്രതീക്ഷിതമായി ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. റെയ്ഡിൽ അഞ്ച് ലിറ്റർ ചാരായം പിടികൂടി.
ഇതിന് പുറമേ ബക്കറ്റുകളിലും ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന 280 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് കണ്ടെത്തി. പ്രിവന്റീവ് ഓഫീസർ കെ.എസ്. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാവയുടെ വീട്ടിൽ റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്.
Story Highlights: sale of liquor; Accused in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here