‘രണ്ടു വർഷമായി ബാബു ആന്റണി ആണെന്നു പറഞ്ഞു പറ്റിക്കുന്നു’; വഞ്ചിക്കപ്പെടാതിരിക്കൂ; മുന്നറിയിപ്പുമായി ബാബു ആന്റണി
തന്റെ ശബ്ദത്തിൽ ഫോണിൽ വിളിച്ചു പറ്റിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി നടൻ ബാബു ആന്റണി. മിമിക്രി കലാകാരന്മാർ അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് തന്റെ ശബ്ദമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. അത്തരത്തിൽ വഞ്ചിതരായ ഒരു കുടുംബം തനിക്കയച്ച മെയിലിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് നടന്റെ കുറിപ്പ്.(actor babu antony against fake phone calls)
ബാബു ആന്റണിയുടെ ആരാധകനായ തന്റെ അച്ഛന് ഫേസ്ബുക്കില്‍ നിന്നാണ് നമ്പർ ലഭിച്ചത് എന്നാണ് താരത്തിന് വന്ന മെയിലിൽ പറയുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ബാബു ആന്റണി ആണെന്നു പറഞ്ഞു പറ്റിക്കുകയാണ്. ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് വാട്സ്ആപ്പിൽ മെസേജ് അയച്ചു. റിപ്ലേ ലഭിച്ചു. കാണാനുള്ള താൽപ്പര്യം പറഞ്ഞപ്പോൾ പൊൻകുന്നം വരാൻ പറഞ്ഞു. മണിക്കൂറുകളോളം അവിടെ കാത്തു നിന്നിട്ടും വരാതെയിരുന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടർന്നാണ് താരത്തിന്റെ മെയിൽ ഐഡി കണ്ടെത്തി ബന്ധപ്പെട്ട് ഈ വിവരം അറിയിച്ചത്.
“ദയവായി വ്യാജന്മാരിൽ വഞ്ചിതരാകരുത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം. ജാക്സൺ എന്ന കഥാപാത്രത്തിന് വേണ്ടി സൃഷ്ടിച്ച “നാടോടി” എന്ന സിനിമയിൽ നിന്നാണ് അവർ എന്റെ ശബ്ദം കൂടുതലായി അനുകരിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ ജാക്സനെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല” ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.
Story Highlights: actor babu antony against fake phone calls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here