Advertisement

മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഗോഡ്‌ഫാദർ സിനിമയ്ക്ക് ഒരു പുനരാവിഷ്ക്കരണം; സോഷ്യൽ മീഡിയ കീഴടക്കി വിഡിയോ

August 8, 2022
Google News 1 minute Read

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഗോഡ്‌ഫാദർ. മലയാള സിനിമയുടെ ഹിറ്റ് ചിത്രങ്ങളിൽ മുൻപന്തിയിൽ എന്നും ഈ ചിത്രം ഉണ്ടാകും. 1991 നവംബർ 15-ന് പുറത്തിറങ്ങിയഈ ചിത്രം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. സിനിമ തിയേറ്ററുകളിൽ ഒരു വർഷത്തിലേറെഈ ചിത്രം പ്രദർശനം തുടർന്നു. തിയേറ്ററുകളിൽ 400 ദിവസം പിന്നിട്ട ചിത്രം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം നിലനിർത്തിയിട്ടുണ്ട്.

ചിത്രത്തിനൊരു രണ്ടാം ഭാഗത്തെക്കുറിച്ച് പോലും ആലോചിക്കാൻ സാധിക്കാത്ത വിധം അത്രയും മനോഹരമായ ഒരു ചിത്രമായ ഗോഡ്ഫാദറിന് മികവാർന്നൊരു അനുകരണം ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം കുരുന്നു കലാപ്രതിഭകൾ. കോഴിക്കോടുള്ള ചിത്രത്തിന്റെ ലൊക്കേഷനിൽ തന്നെയാണ് സിനിമയുടെ അനുകരണം ഒരുക്കിയിരിക്കുന്നത്. ആനപ്പാറ അച്ചാമ്മ, അഞ്ഞൂറാൻ എന്നിവർക്കെല്ലാം കുട്ടികൾ അനുകരണം നടത്തുന്നു.

ചിത്രത്തിൽ വേഷമിട്ട സിദ്ധിഖ് ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗോഡ്‌ഫാദർ തകർത്തു എന്ന ക്യാപ്ഷനും നടൻ നൽകിയിരിക്കുന്നു. 31 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രം പത്തോ പതിനഞ്ചോ വയസ് മാത്രം പ്രായമുള്ള കുട്ടികൾ പുനരാവിഷ്ക്കരിക്കുന്നത് മികച്ച മേക്കപ്പും അഭിനയവും ടൈമിങ്ങുമൊക്കെ സമന്വയിപ്പിച്ചാണ്.

ജനപ്രിയ സംവിധാന ജോഡികളിയിരുന്ന സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഗോഡ്ഫാദറി’ൽ എൻ.എൻ.പിള്ളയും ഫിലോമിനയും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ‘ഗോഡ്ഫാദർ’. താരതമ്യേന ചെറിയ താരനിര ആയിരുന്നിട്ടും ചിത്രം ബോക്സോഫീസിൽ ഒരു വിപ്ലവം സൃഷ്ടിച്ചിരുന്നു. തിലകൻ, ഇന്നസെന്റ്, ഭീമൻ രഘു, മുകേഷ്, ജഗദീഷ്, കനക, കെപിഎസി ലളിത, സിദ്ദിഖ്, ജനാർദനൻ തുടങ്ങിയ അഭിനേതാക്കളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Story Highlights: godfather movie recreated by kids

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here