കൊല്ലത്ത് 15 വയസുകാരി പ്രസവിച്ചു; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

കൊല്ലം കുളത്തൂപ്പുഴ മൈലംമൂട്ടിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 വയസുകാരി പ്രസവിച്ചു. പോക്‌സോ കേസിലെ ഇരയാണ് പ്രസവിച്ചത്. കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ( kollam 15 year old gave birth )
കുളത്തൂപ്പുഴ മൈലംമൂട്ടിലെ സ്വന്തം വീട്ടിലാണ് 15 കാരി പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞുമായി പെൺകുട്ടിയുടെ മാതാവ് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തി. താനാണ് പ്രസവിച്ചത് എന്ന് പറഞ്ഞാണ് ഇവർ ആശുപത്രിയെ സമീപിച്ചത്. എന്നാൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കാര്യങ്ങൾ വ്യക്തമായത്. തന്റെ 15 വയസ്സുകാരിയായ മകളാണ് പ്രസവിച്ചതെന്ന് ഇവർ സമ്മതിച്ചു.
Read Also: പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവം; സഹോദരന്‍ അറസ്റ്റില്‍
2016 ൽ പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയാണ് പ്രസവിച്ചത്. 15 കാരി പെൺകുട്ടിക്കാണ് ജന്മം നൽകിയത്. മാതാവിനും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുെന്ന് പൊലീസ് പറഞ്ഞു.
Story Highlights: kollam 15 year old gave birth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here