Advertisement

ഇന്ത്യയിൽ പുകവലിക്കാത്തവരിലും ശ്വാസകോശാർബുദ കേസുകൾ വർദ്ധിക്കുന്നുവെന്ന് പഠനറിപ്പോർട്…

August 8, 2022
Google News 1 minute Read

രാജ്യത്ത് പുകവലിക്കാത്തവരിലും ശ്വാസകോശാർബുദ കേസുകൾ വർദ്ധിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലുള്ള അർബുദ രോഗികളിൽ 5.9 ശതമാനവും ശ്വാസകോശവുമായി ബന്ധപ്പെട്ട അര്‍ബുദമുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നു. അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്. കൂടാതെ ഇന്ത്യയിൽ പുരുഷന്മാരിൽ ഏറ്റവുമധികം കാണപ്പെടുന്നതും ശ്വാസകോശ അര്‍ബുദമാണെന്ന് പോപ്പുലേഷന്‍ ബേസ്ഡ് കാന്‍സര്‍ റജിസ്ട്രീസ് ചൂണ്ടിക്കാട്ടുന്നു. ഇതിന് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നതും പുകവലിയാണ്. പുകവലി ഉത്പന്നങ്ങളുടെ വർധിച്ചു വരുന്ന ഉപയോഗവും ഇതിന് കാരണമായി പറയുന്നു.

എന്നാൽ ഈ അടുത്ത കാലങ്ങളിലുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിൽ പുകവലിക്കാത്തവരിലും ശ്വാസകോശാര്‍ബുദ കേസുകള്‍ വർധിച്ചുവരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. പുകവലിക്കാരുമായുള്ള ഇടപഴകളും സഹവാസവും അതുമൂലമുണ്ടാകുന്ന സെക്കന്‍ഡ് ഹാന്‍ഡ് ടുബാക്കോ സ്മോക്ക്, വായു മലിനീകരണം, റാഡണ്‍ ഗ്യാസ് ശ്വസിക്കുന്നത്, ചില ജനിതക കാരണങ്ങള്‍ ഇവയെല്ലാമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ പുരുഷന്മാരിലെ ശ്വാസകോശ അര്‍ബുദത്തിന് വൈറ്റമിന്‍ ബി6, ബി12 എന്നിവയുടെ അമിതതോതും കാരണമായി പറയുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് ചൂണ്ടികാണിച്ചിരിക്കുന്നത്.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

പല രോഗങ്ങൾ കാരണം വൈറ്റമിന്‍ ബി12 ന്റെ തോത് ഉയരാം. കരള്‍ രോഗം, പ്രമേഹം, വൃക്കരോഗം, മറ്റ് ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയും വൈറ്റമിന്‍ ബി12 ന്റെ തോത് ഉയരാൻ കാരണമായി പറയുന്നു. പുരുഷന്മാരിൽ മാത്രമല്ല ഇന്ത്യയിൽ സ്ത്രീകളിലും ശ്വാസകോശ അര്‍ബുദ കേസുകളില്‍ വര്‍ധന കാണപ്പെടുന്നുണ്ടെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. വളരെ വൈകിയ വേലകളിലാണ് ശ്വാസകോശ രോഗങ്ങൾ നിര്‍ണയിക്കുന്നത്. ക്ഷയം പോലുള്ള മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളുമായി ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നും ഒരു കാരണമാണ്. ദഹെല്‍ത്ത്സൈറ്റ്.കോമിന് വേണ്ടി കോയമ്പത്തൂര്‍ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ടി. സുജിത് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്താക്കിയത്.

Story Highlights: lung cancer among non smokers on the rise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here