Advertisement

വാചകക്കസർത്ത് കൊണ്ടോ മന്ത്രിയുടെ ഇൻസ്റ്റാഗ്രാം റീൽസ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ല: പി കെ ഫിറോസ്

August 8, 2022
Google News 3 minutes Read

വാചകക്കസർത്ത് കൊണ്ടോ ഇൻസ്റ്റഗ്രാം റീൽസ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ലെന്നും റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയാണെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. റോഡുകളിലെ കുഴിയടയ്ക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാഴ നടൽ സമരം മുസ്ലിം ലീഗ് ഇന്ന് സംഘടിപ്പിച്ചിരുന്നു. (pk firos against muhammed riyas immediate action on potholes)

സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ടുള്ള പ്രതിഷേധത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ നിന്നായിരുന്നു ലീഗ് തുടക്കം കുറിച്ചത്. ദേശീയ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വഴിയില്‍ തടയുമെന്ന് പി കെ ഫിറോസ് പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നത് നിര്‍ത്തണമെന്നും പി കെ ഫിറോസ് പറഞ്ഞു.

പി കെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ…

‘ വാചകക്കസർത്ത് കൊണ്ടോ മന്ത്രിയുടെ ഇൻസ്റ്റാഗ്രാം റീൽസ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ല. റോഡ് ഏതാ തോട് ഏതാ എന്ന് തിരിച്ചറിയാനാവാത്ത വിധം തകർന്ന് കിടക്കുന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു. സംസ്ഥാന തല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ തന്നെ നിർവ്വഹിച്ചു’

Story Highlights: pk firos against muhammed riyas immediate action on potholes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here