‘മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു അത്, ഇപ്പോഴും ഓർക്കുമ്പോൾ ബുദ്ധിമുട്ടാണ്’; ദുരനുഭവം ഓർത്തെടുത്ത് പ്രേംകുമാർ

‘ഇപ്പോഴും ഓർക്കുമ്പോൾ തന്നെ ബുദ്ധിമുട്ടാണ്. ആദ്യം മുങ്ങി, പൊങ്ങി. പിന്നീടും മുങ്ങി. അങ്ങനെ മൂന്ന് തവണ മുങ്ങി പൊങ്ങി….’ ( premkumar about shooting accident )
ഷൂട്ടിംഗ് വേളയിൽ ചലച്ചിത്ര താരങ്ങൾക്ക് നിരവധി അപകടങ്ങൾ സംഭവിക്കാറുണ്ട്. അത്തരമൊരു അനുഭവം ഓർത്തെടുക്കുന്നതിനിടെ പ്രേംകുമാർ പറഞ്ഞ വാക്കുകളാണ് ഇത്. ‘അരങ്ങ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പുന്നമടക്കായലിൽ പ്രേംകുമാർ മുങ്ങിത്താണ് മരണത്തെ മുഖാമുഖം കണ്ടിരുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടിയിലാണ് പ്രേംകുമാർ ഇക്കാര്യം പറഞ്ഞത്.
Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി
അരങ്ങിൽ ഊമയായ വ്യക്തിയായാണ് പ്രേംകുമർ അഭിനയിച്ചത്. ഒരു ബോട്ടിൽ വച്ച് ചോദ്യംചെയ്യുന്ന രംഗത്തിനിടെയായിരുന്നു അപകടം. ബോട്ടിൽ ചോദ്യം ചെയ്യുന്നതിനിടെ കായലിലേക്ക് എടുത്ത് ചാടണമെന്നതായിരുന്നു രംഗം. പക്ഷേ തനിക്ക് നീന്തൽ അറിയില്ലെന്ന് പ്രേംകുമാർ സംവിധായകനെ അറിയിച്ചു. എന്നാൽ പ്രദേശത്തെ നീന്തൽ വിദഗ്ധരേയും മുങ്ങൾ വിദഗ്ധരേയും എത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പേടിക്കാനില്ലെന്നുമുള്ള സംവിധായകന്റെ ഉറപ്പിൽ പ്രേംകുമാർ ചിത്രീകരണത്തിനിടെ പുന്നമടക്കായലിലേക്ക് എടുത്ത് ചാടി.
ചാടിക്കഴിഞ്ഞപ്പോൾ കിലോമീറ്ററുകളോളം താൻ വെള്ളത്തിൽ ആഴത്തിലേക്ക് പോകുന്നതായി തോന്നിയെന്ന് പ്രേംകുമാർ പറയുന്നു. ഓർമ വന്നപ്പോൾ എപ്പഴോ ഒരു ശക്തി കിട്ടി മുകളിലേക്ക് പൊങ്ങി. വീണ്ടും ഇതേ പോലെ താഴ്ന്നു. അങ്ങനെ മൂന്നാം തവണ മുങ്ങി താഴ്ന്നപ്പോഴാണ് നീന്തൽ വിദഗ്ധർ വന്ന് രക്ഷിക്കുന്നതെന്ന് പ്രേംകുമാർ പറയുന്നു.
ഇത്തരം സാഹസികര രംഗങ്ങളിൽ ഇനി അഭിനയിക്കില്ലെന്നും, അത്തരമൊരു സാഹചര്യം വന്നാൽ ആ സിനിമ വേണ്ടെന്ന് വയ്ക്കുമെന്നും പ്രേംകുമാർ പറഞ്ഞു.
Story Highlights: premkumar about shooting accident