Advertisement

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി.ബി ബിനുവിനെ തെരഞ്ഞെടുത്തു

August 8, 2022
Google News 2 minutes Read

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി.ബി ബിനുവിനെ തെരഞ്ഞെടുത്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി കെ സന്തോഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് സെക്രട്ടറിയായത്. ആദ്യമായാണ് കോട്ടയത്ത് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

കാനം വിഭാഗത്തിന്റെ സ്ഥാനാർത്ഥിക്കെതിരെ മത്സരവുമായി സംസ്ഥാന കൗൺസിൽ അംഗം വി ബി ബിനു രംഗത്ത് വരികയായിരുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി കെ സന്തോഷ് കുമാറിനെയാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. ഇതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ സമവായ നീക്കവും പരാജയപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 51 അംഗ ജില്ലാ കൗൺസിൽ ആണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.

Read Also: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ല; കോഴിക്കോട് മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഐഎം

Story Highlights: VB Binu elected CPI Kottayam district secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here