Advertisement

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പൊലീസ് വീഴ്ചയില്‍ മുഖ്യമന്ത്രി ഇടപെട്ടതിലും സസ്‌പെന്‍ഷനുണ്ടായതിലും സന്തോഷമെന്ന് മര്‍ദനമേറ്റ യുവതിയുടെ പിതാവ്

May 15, 2024
Google News 2 minutes Read
young woman's father response after Pantheerankavu SHO suspended

ഗാര്‍ഹിക പീഡന പരാതിയില്‍ നടപടിയെടുക്കുന്നതില്‍ പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതിലും പൊലീസുകാരനെതിരെ നടപടിയെടുത്തതിലും സന്തോഷമെന്ന് പന്തീരാങ്കാവില്‍ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ യുവതിയുടെ പിതാവ്. പന്തീരാങ്കാവ് എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹമാണെന്ന് യുവതിയുടെ പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. നവവരന്റെ മര്‍ദനമേറ്റ് പരാതി പറയാനെത്തിയ തന്റെ മകളുടെ മാനസികാവസ്ഥ മനസിലാക്കാനോ പ്രതിയ്‌ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താനോ പൊലീസുദ്യോഗസ്ഥര്‍ തയാറായിരുന്നില്ലെന്ന് യുവതിയുടെ പിതാവ് ആവര്‍ത്തിച്ചു. (young woman’s father response after Pantheerankavu SHO suspended)

പ്രതിയ്‌ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താത്തത് പൊലീസുകാര്‍ മനപൂര്‍വം ചെയ്തതാണെന്ന് മനസിലായെന്നും യുവതിയുടെ അച്ഛന്‍ പറയുന്നു. ആ സമയത്ത് ചെയ്ത കാര്യത്തിന്റെ ഗൗരവം പൊലീസുകാരന്‍ മനസിലാക്കി കാണില്ല. പിന്നീട് അത് മനസിലാക്കി പശ്ചാത്തപിച്ചിട്ട് കാര്യവുമില്ലെന്നും പിതാവ് പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

Story Highlights : young woman’s father response after Pantheerankavu SHO suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here