Advertisement

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം: പ്രത്യേക നിയമസഭാ സമ്മേളനം ചേരില്ല

August 9, 2022
Google News 2 minutes Read

സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭാ സമ്മേളനം ചേരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്ക് ജില്ലകളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ ഉണ്ടെന്ന് വിശദീകരണം. ഓഗസ്റ്റ് 14ന് അർദ്ധരാത്രി സഭ വിളിച്ചു ചേർക്കണമെന്ന് നിർദ്ദേശിച്ച, പ്രതിപക്ഷ നേതാവിൻ്റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ദീപ്ത സ്മരണ പുതുക്കുന്നതിനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ചു പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്നും വി.ഡി സതീശൻ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സ്വാതന്ത്ര്യത്തിന്റെ 25-ാം വാര്‍ഷികമായ 1972 ഓഗസ്റ്റ് 14ന് രാത്രി ഗവര്‍ണറുടെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നതും നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി 1987 ഓഗസ്റ്റ് 13 ന് പ്രത്യേക സിറ്റിംഗ് നടത്തിയതും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 14ന് അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസം കേരള നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ചേരണമെന്നും പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ചിരുന്നു.

Story Highlights: 75th Anniversary of Independence: Special Legislative Session will not convene

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here