Advertisement

2022-23 സീസണിലെ ആഭ്യന്തര സീസൺ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ

August 9, 2022
Google News 2 minutes Read
BCCI announces India domestic

വരുന്ന സീസണിലെ ആഭ്യന്തര സീസൺ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. ഈ വർഷം സെപ്തംബർ ആദ്യ വാരം മുതൽ 2023 മാർച്ച് വരെയാണ് സീസൺ. ദുലീപ് ട്രോഫിയോടെ ആരംഭിക്കുന്ന സീസൺ വിസ്സി ട്രോഫിയോടെ അവസാനിക്കും. ഇതിനിടയിൽ ഇറാനി കപ്പ്, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ ടൂർണമെൻ്റുകളൊക്കെ നടക്കും. (BCCI announces India domestic)

ഡിസംബർ 8 മുതൽ 25 വരെയാണ് ഇറാനി കപ്പ്. നോർത്ത്, സെൻട്രൽ, സൗത്ത്, വെസ്റ്റ്, ഈസ്റ്റ്, നോർത്തീസ്റ്റ് സോണുകൾ തമ്മിലാണ് മത്സരം. നോക്കൗട്ട് ഫോർമാറ്റിൽ നടക്കുന്ന മത്സരങ്ങൾ ഫസ്റ്റ് ക്ലാസ് രീതിയിലാണ്. ഒക്ടോബർ 1 മുതൽ അഞ്ച് വരെ ഇറാനി കപ്പ്. രഞ്ജി ട്രോഫി ജേതാക്കളും ബെസ്റ്റ് ഓഫ് ഇന്ത്യ താരങ്ങളും തമ്മിലാവും മത്സരം. തുടർന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും നടക്കും. രണ്ട് ടൂർണമെൻ്റുകളിലും 38 ടീമുകൾ പങ്കെടുക്കും. തുടർന്നാണ് രഞ്ജി. തുടർന്ന് പുരുഷന്മാരുടെ വിവിധ ഏജ് ഗ്രൂപ്പുകളിലുള്ള മത്സരങ്ങൾ.

Read Also: സഞ്ജു ടീമിലില്ല, കോഹ്ലി തിരിച്ചെത്തി; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഒക്ടോബർ 11ന് സീനിയർ ടി-20 ട്രോഫിയോടെയാണ് വനിതാ സീസൺ ആരംഭിക്കുക. ടി-20, ഏകദിന ഫോർമാറ്റുകളിലാണ് മത്സരങ്ങൾ. തുടർന്ന് വനിതകളുടെ വിവിധ ഏജ് ഗ്രൂപ്പുകളിലുള്ള മത്സരങ്ങൾ. ശേഷം വിസ്സി ട്രോഫി.

സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ, രഞ്ജി ടൂർണമെൻ്റുകളിൽ കേരളം സി ഗ്രൂപ്പിലാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്ര, കർണാടക തുടങ്ങിയ കരുത്തർ സി ഗ്രൂപ്പിലുണ്ട്. വിജയ് ഹസാരെയിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ ടീമുകളാണ് സി ഗ്രൂപ്പിലുള്ളത്.

Story Highlights: BCCI announces India domestic season

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here