കാട്ടാക്കടയിൽ യുവാക്കളുടെ കൂട്ടത്തല്ല്; ഇറച്ചി വെട്ട് കത്തിയുമായി അക്രമം

കാട്ടാക്കട ബസ് സ്റ്റാൻഡ് മുതൽ മൊളിയൂർ റോഡ് വരെയുള്ള ഭാഗത്ത് യുവാക്കളുടെ കൂട്ടത്തല്ല്. ഒരു കൂട്ടം യുവാക്കൾ റോഡിലൂടെ നടന്ന് ബഹളം വെയ്ക്കുകയും അക്രമാസക്തരാവുകയുമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവം നടന്നത്. യുവാക്കൾ മൊളിയൂർ റോഡിലെത്തിയതോടെ ഒരാളെ വളഞ്ഞിട്ട് ആക്രമിച്ചു. ആക്രമണം അതിരു കടന്നപ്പോൾ ചിലർ ഓടിയെത്തി പിടിച്ചു മാറ്റുന്നത് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ( Conflict between youths in Kattakada )
അക്രമികളിൽ പ്രധാനി സമീപത്തെ ഇറച്ചിക്കടയിൽ കയറി ഇറച്ചി വെട്ട് കത്തിയുമായി തിരികെയെത്തി യുവാവിനെ ആക്രമിക്കാൻ ഒരുങ്ങുന്നതും കടയിലെ ജീവനക്കാരൻ കത്തി പിടിച്ചുവാങ്ങി തിരികെ പോകുന്നതും സി.സി ടി.വി ദൃശ്യത്തിലുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് പട്രോളിംഗ് ശക്തമല്ലാത്തതിനാലാണ് ഇത്തരം അക്രമങ്ങളുണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
Read Also: കാട്ടാക്കടയിലെ തോക്ക് ചൂണ്ടിക്കവർച്ച; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഈ സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് ഇവർ പറയുന്നത്. അക്രമം നടത്തിയ സംഘം എവിടെനിന്ന് വന്നവരാണെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ല. ഏകദേശം ഒരു മാസത്തിന് മുൻപും ഇവിടെ ഇത്തരത്തിൽ ആക്രമണവും തമ്മിൽത്തല്ലുമുണ്ടായിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു.
Story Highlights: Conflict between youths in Kattakada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here