ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 80-ാം വാർഷികം; പൂർണമായും റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക്കിൽ നിന്ന് ഗാന്ധി പ്രതിമ

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 80-ാം വാർഷികത്തിൽ യുപിയിലെ നോയിഡയിൽ മഹാത്മാഗാന്ധിയുടെ 20 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 1,000 കിലോ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് രാഷ്ട്രപിതാവിന്റെ പ്രതിമ നിർമ്മിക്കാൻ നോയിഡ ഭരണകൂടം എച്ച്സിഎല്ലുമായി സഹകരിച്ചു.
പൂർണമായും റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക്കിൽ നിന്നാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 20 അടി ഉയരമുള്ള പ്രതിമ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഓർമ്മയ്ക്ക് കൂടിയാണ് നാടിനായി സമർപ്പിക്കപ്പെട്ടത്. മഹാത്മാ ഗാന്ധിയുടെ ഏറ്റവും വലിയ സ്വപ്‌നം കൂടിയായിരുന്നു വൃത്തിയുള്ള ഇന്ത്യ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളോടുള്ള ആദരവ് കൂടിയാണ് ഈ പ്രതിമ നിർമ്മാണത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. നഗരം വൃത്തിയായും ശുചിത്വത്തോടെയും സൂക്ഷിക്കാൻ ആളുകളെ ബോധവാന്മാരാക്കുക എന്നൊരു ഉദ്ദേശം കൂടി ഗാന്ധിയുടെ പ്രതിമയുടെ നിർമ്മാണത്തിൽ ഉണ്ട്. നഗരസഭ ഒരിക്കൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്ക് ജൂലൈ 1 ന് നിരോധിച്ചിരുന്നു.
അതേ സമയം ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് ഒഡീഷയിലെ പൂരി ബീച്ചിൽ ഒരുങ്ങിയ ഒരു മണൽ ശിൽപം ഈയടുത്ത് വലിയ ശ്രദ്ധ നേടിയിരുന്നു. ഒഡീഷയിലെ മണൽ കലാകാരനായ സുദർശൻ പട്‌നായിക്കാണ് ദ്രൗപതി മുർമുവിന്റെ മണൽശിൽപം ഒരുക്കി അഭിനന്ദനം അറിയിച്ചത്. ഒഡീഷയിലെ പുരി ബീച്ചിലാണ് ‘ഇന്ത്യയിലെ ജനങ്ങളുടെ പ്രസിഡന്റിന് അഭിനന്ദനങ്ങൾ’ എന്ന സന്ദേശമുള്ള സാൻഡ് ആർട്ട് നിർമ്മിക്കപ്പെട്ടത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here