തായ്‌വാൻ സന്ദർശനത്തോട് ഷി ജിൻപിങ് പ്രതികരിച്ചത് ഭയന്ന വഴക്കാളിയെപ്പോലെ: നാൻസി പെലോസി

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി. തൻ്റെ തായ്വാൻ സന്ദർശനത്തോട് ഷി ജിൻപിങ് പ്രതികരിച്ചത് ഭയന്ന വഴക്കാളിയെപ്പോലെയാണെന്ന് പെലോസി പറഞ്ഞു. അമേരിക്കൻ ടെലിവിഷൻ ചാനലായ എൻബിസിയുടെ ‘ടുഡേ’ ഷോയിൽ സംസാരിക്കുകയായിരുന്നു പെലോസി.
കോൺഗ്രസിൻ്റെ പദ്ധതികളെ നിയന്ത്രിക്കാൻ ചൈനക്ക് കഴിയില്ല. തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ എതിർക്കും. ഭയന്ന വഴക്കാളിയെപ്പോലെയാണ് ജിൻപിങ് പ്രതികരിക്കുന്നത് എന്നും നാൻസി പെലോസി പറഞ്ഞു.
അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തായ്‍വാനിലെത്തിയതിന് പിന്നാലെ, ശക്തമായ ഒരുക്കങ്ങളുമായി ചൈന രംഗത്തെത്തിയിരുന്നു. സൈനിക വാഹനങ്ങളും കപ്പലുകളുമായി ചൈന പൂർണ സജ്ജരായിരുന്നു. തായ്‌വാൻ കടലിടുക്കിനോട് ചേർന്നുള്ള ഫുജിയാൻ പ്രവിശ്യയിൽ 300ൽ അധികം വരുന്ന ആയുധ ടാങ്കുകൾ സജ്ജീകരിച്ചിരുന്നു. നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തെ തടയിടാൻ ചൈന നേരത്തെ തന്നെ ശ്രമിച്ചിരുന്നു. അമേരിക്കയ്ക്കെതിരെ ഭീഷണി മുന്നറിയിപ്പും പ്രകോപനപരമായ നീക്കങ്ങളും ചൈന നടത്തിയിരുന്നു.
Story Highlights: Nancy Pelosi against Xi Jinping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here