Advertisement

ക്ഷേത്രത്തിനുള്ളിൽ കയറി അല്പസമയം പ്രാർത്ഥന; എന്നിട്ട് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച് സ്ഥലംവിട്ടു: വിഡിയോ

August 9, 2022
Google News 1 minute Read

അമ്പലത്തിനുള്ളിൽ കയറി പ്രാർത്ഥിച്ച ശേഷം ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച് കള്ളൻ. മധ്യപ്രദേശിലെ ജബൽപൂരിലാണ് കള്ളൻ ഭക്തിപുരസരം മോഷണം നടത്തിയത്. ഇയാളുടെ മോഷണത്തിൻ്റെ ദൃശ്യങ്ങൾ അമ്പത്തിലെ സിസിടിവി പകർത്തിയെടുത്തു. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സുഖ ഗ്രാമത്തിലെ അമ്പലത്തിലേക്ക് ഷർട്ടിടാതെയാണ് കള്ളൻ പ്രവേശിക്കുന്നത്. അമ്പലത്തിലെ പ്രതിഷ്ഠയ്ക്ക് മുന്നിൽ ഇയാൾ അല്പസമയം കൈകൂപ്പി തൊഴുത് നിൽക്കുന്നു. ശേഷം ഭണ്ഡാരപ്പെട്ടിയും മറ്റ് വിലപിടിച്ച വസ്തുക്കളും എടുത്ത് എടുത്ത് ഇയാൾ സ്ഥലം വിടുകയാണ്. ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

Story Highlights: Thief Bows Temple Idol Stealing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here