Advertisement

അയയിൽ നിന്നും വസ്ത്രങ്ങൾ എടുക്കുന്നതിനിടെ വയോധിക ഷോക്കേറ്റ് മരിച്ചു

August 9, 2022
Google News 2 minutes Read
Woman dies of shock; The incident happened in Palakkad

അയയിൽ നിന്നും വസ്ത്രങ്ങൾ എടുക്കുന്നതിനിടെ വയോധിക ഷോക്കേറ്റ് മരിച്ചു. വടവന്നൂർ തുമ്പിക്കാട്ടിൽ 61 വയസ്സുള്ള തങ്കമണിയാണ് ഷോക്കേറ്റ് മരിച്ചത്. വീട്ടിനുമുന്നിലുള്ള അയയിൽ നിന്നും ഉണങ്ങിയ വസ്ത്രങ്ങൾ എടുക്കുന്നതിനിടെയാണ് തങ്കമണിക്ക് ഷോക്കേറ്റത്.

Read Also: വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

വീട്ടിനകത്തുള്ള കെ.എസ്.ഇ.ബി വയറിങ്ങിന്റെ അപാകതയാണ് ഷോക്കേൽക്കാൻ കാരണമെന്ന് സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നു. തങ്കമണിയുടെ മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ പോസ്റ്റുമോർട്ടതിനുശേഷം മൃതദേഹം ബന്ധുക്കൾക്കും വിട്ടുകൊടുക്കും.

Story Highlights: Woman dies of shock; The incident happened in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here