Advertisement

കേരള സര്‍ക്കാരിന് സിഎജിയുടെ വിമര്‍ശനം

August 10, 2022
Google News 2 minutes Read

കേരള സര്‍ക്കാരിന് സിഎജിയുടെ വിമര്‍ശനം. തീരദേശ ആവാസവ്യവസ്ഥാ പരിപാലന വിഷയത്തിലാണ് വിമര്‍ശനം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിയ്ക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചില്ലെന്ന് സിഎജി വിമര്‍ശിച്ചു. കേരളത്തിനൊപ്പം മഹാരാഷ്ട്രയ്‌ക്കെതിരേയും വിമര്‍ശനമുണ്ട്. പ്രാദേശീയ പാരിസ്ഥിതിക സൂചകങ്ങള്‍ സംസ്ഥാനങ്ങള്‍ പരിശോധിച്ചില്ല ( CAG Criticism of kerala government ).

സ്റ്റാറ്റിസ്റ്റിക്കല്‍ ഒര്‍ഗനൈസേഷന്റെ സ്ഥിതി വിവരം ആശ്രയിക്കുകയാണ് ചെയ്തത്. കര്‍ണ്ണാടകത്തിന്റെ നടപടികള്‍ക്ക് സിഎജിയുടെ പ്രശംസ. സംസ്ഥാനങ്ങള്‍ക്ക് ഒപ്പം കേന്ദ്ര തുറമുഖവകുപ്പിനേയും കോസ്റ്റ് ഗാര്‍ഡിനേയും സിഎജി വിമര്‍ശിച്ചു.

മലിനീകരണ നിയന്ത്രണത്തിന്റെ പേരില്‍ ഇന്ത്യന്‍ റെയില്‍വേയെ രൂക്ഷമായി വിമര്‍ശിച്ച് സി.എ.ജി. ഹരിത ട്രൈബ്യൂണലിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമാണ് റെയില്‍വേ സ്റ്റേഷനുകളിലെ സാഹചര്യം. രാജ്യത്തെ പ്രധാന സ്റ്റേഷനുകളില്‍ ഭൂരിപക്ഷത്തിലും 24 ഇന ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ട്രയിനുകളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കുന്നത് ഉചിതമായയ രീതിയിലല്ലെന്നും സി.എ.ജി വിമര്‍ശിക്കുന്നു.

Read Also: 100 വർഷം മുമ്പ് ന്യൂമോണിയ ബാധിച്ച് മരണപെട്ടു; ഈ രണ്ടു വയസുകാരിയാണ് ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’…

മലിനീകരണ നിയന്ത്രണത്തിനും പരിപാലനത്തിനും എക ജാലക സവിധാനം ഇല്ലെന്നാണ് സി.എ.ജി വ്യക്തമാക്കുന്നത്. മലിനീകരണ നിയന്ത്രണത്തിനായുള്ള ഫണ്ട് വിതരണം നടക്കുന്നത് കൃത്യമായ സവിധാനങ്ങള്‍ വഴിയല്ല. എല്ലാ സോണലുകളിലും എഞ്ചിനിയറിംഗ് ആന്‍ഡ് ഹെല്‍ത്ത് മാനേജ്‌മെന്റ് ഡയറക്ടറേറ്റ് ഉണ്ടാക്കാന്‍ ഇതുവരെയും തയ്യാറായിട്ടില്ല.

പ്ലാസ്റ്റിക്ക് മാലിന്യം എത്രമാത്രം ഉത്പ്പാദിപ്പിക്കപ്പെടുന്നു, ശേഖരിക്കപ്പെടുന്നു എന്നത് ഉചിതമായ രീതിയില്‍ പരിശോധിക്കപ്പെടുന്നില്ല. റെയില്‍ ഉത്പ്പാദിപ്പിക്കുന്ന വ്യവസായ മാലിന്യങ്ങള്‍ പരിസ്ഥിതിയെ വലിയ അളവില്‍ അപകടത്തിലാക്കുന്നുണ്ട്. അപകടകരമായ വ്യവസായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയാണുള്ളത്.

ഇന്ത്യന്‍ റെയില്‍വേയുടെ മലിന ജല പരിപാലന സംവിധാനങ്ങള്‍ അപര്യാപ്തമാണ്. 2017ലെ ഇന്ത്യന്‍ റെയില്‍വേ വാട്ടര്‍ പോളിസിയ്ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു.

Story Highlights: CAG Criticism of kerala government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here