Advertisement

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

August 10, 2022
Google News 2 minutes Read
karuvannur cooperative bank fraud probe extends to cpim leaders

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. എസിപി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനായാണ് പരിശോധന. (ED raid Karuvannur Bank Fraud)

രാവിലെ 8 മണി മുതലാണ് റെയിഡ് ആംരഭിച്ചത്. പ്രതികളായ സുനില്‍ കുമാര്‍, ബിജു കരീം, ബിജോയ്, എന്നിവരുടെ വീടുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ ഡി സമാന്തരമായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.

Story Highlights: ED raid Karuvannur Bank Fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here