കോഴിക്കോട് വടകരയില്‍ കഞ്ചാവ് കേസ് പ്രതി ജയില്‍ ചാടി

കോഴിക്കോട് വടകരയില്‍ കഞ്ചാവ് കേസ് പ്രതി ജയില്‍ ചാടി. വടകര സബ്ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന താമരശേരി ചുങ്കം സ്വദേശി ഫഹദാണ് (25) ആണ് ജയില്‍ ചാടിയത്. ഇന്നു വൈകുന്നേരം നാലു മണിയോടെ നഗരത്തിലെ സബ്ജയിലില്‍ ടോയ്ലെറ്റിന്റെ വെന്റിലേറ്റര്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. പുറത്തുകടന്ന ഇയാള്‍ പഴയ ട്രഷറി കെട്ടിടം വഴിയാണ് കടന്നുകളഞ്ഞത് ( accused jumps from jail Vadakara ).
Read Also: ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ നിന്നു ജൂണ്‍ ഏഴിന് ആറു കിലോ കഞ്ചാവുമായാണ് ഇയാളെ എക്‌സ്സൈസ് പിടികൂടിയത്. രക്ഷപ്പെട്ട ഫഹദിനായി ജയിലധികൃതരും പൊലീസും ഊര്‍ജിതമായ തെരച്ചലാണ് നടത്തുന്നത് .
Story Highlights: Ganja case accused in Vadakara jumps from jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here