Advertisement

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് തിരുവനന്തപുരത്ത്; സിപിഐഎം നേതൃത്വം വിളിച്ചുവരുത്തിയതെന്ന് അഭ്യൂഹം

August 10, 2022
Google News 2 minutes Read

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് തിരുവനന്തപുരത്ത്. സിപിഐഎം നേതൃത്വം വിളിച്ചുവരുത്തിയതെന്നാണ് അഭ്യൂഹം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ദ്വിദിന ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ വന്നതെന്ന് മേയറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ( Kozhikode Mayor Bina Philip in Thiruvananthapuram ).

അതേസമയം, ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയില്‍ പങ്കെടുത്തതിന് മേയര്‍ ബീന ഫിലിപ്പിനെതിരേയുള്ള നടപടി താക്കീതില്‍ ഒതുങ്ങിയേല്‍ക്കുമെന്നാണ് സൂചന. മേയറുടെ നടപടിയെ ജില്ലാ സെക്രട്ടേറിയറ്റ് പരസ്യമായി തള്ളിപ്പറഞ്ഞതു കൊണ്ടു തന്നെ, അണികളിലുണ്ടായ ആശയക്കുഴപ്പം അകറ്റാന്‍ കഴിഞ്ഞെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Read Also: 100 വർഷം മുമ്പ് ന്യൂമോണിയ ബാധിച്ച് മരണപെട്ടു; ഈ രണ്ടു വയസുകാരിയാണ് ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’…

മേയര്‍ക്കും കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. അതിനാലാണ് തിടുക്കത്തില്‍ നടപടി വേണ്ടെന്ന തീരുമാനം. അപ്പോഴും, ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കു ശേഷവും മേയര്‍ നടത്തിയ ചില പ്രതികരണങ്ങളില്‍ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇന്നു മുതല്‍ 3 ദിവസം നടക്കുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചര്‍ച്ചകള്‍ കൂടി കണക്കിലെടുത്താവും അന്തിമ തീരുമാനം. അതിനിടയിലാണ് മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുന്നത്.

Story Highlights: Kozhikode Mayor Bina Philip in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here