Advertisement

30 ദിനങ്ങളില്‍ 5 കോടി രൂപയുടെ സുനിശ്ചിത ഡിസ്‌ക്കൗണ്ടുകളും സമ്മാനങ്ങളും; മൈജി വടംവലി ഓണം ഓഫര്‍

August 10, 2022
Google News 2 minutes Read

എല്ലാ ആഘോഷങ്ങളിലും അതിശയങ്ങള്‍ സമ്മാനിക്കാറുള്ള കേരളത്തിന്റെ സ്വന്തം ഡിജിറ്റല്‍ ബ്രാന്‍ഡായ മൈജി ഈ ഓണത്തിന് അതിശയത്തിന്റെ ഒരു കൊടുമുടി തന്നെ കാഴ്ചവയ്ക്കുകയാണ്. വെറും 30 ദിവസങ്ങൾ കൊണ്ട് 5 കോടി രൂപയുടെ സുനിശ്ചിത സമ്മാനങ്ങളും അത്യുഗ്രന്‍ ഡിസ്‌ക്കൗണ്ടുകളുമായി മൈജി വടംവലി ഓണം ഓഫര്‍ ഈ ഓണത്തിന് അരങ്ങുതകര്‍ക്കും. ആഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ 15 വരെ മാത്രമായിരിക്കും ഓഫര്‍ ലഭ്യമാവുക. ഓഫര്‍ കാലവധിയായ 30 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 5 കോടി രൂപയുടെ സമ്മാനങ്ങളും മെഗാ ഡിസ്‌ക്കൗണ്ടുകളും ഉപഭോക്താക്കള്‍ക്ക് മൈജി വിതരണം ചെയ്യും.

5000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേസുകള്‍ക്കും സ്‌ക്രാച്ച് & വിന്‍ കാര്‍ഡ് ലഭിക്കും, സ്‌ക്രാച്ച് ചെയ്താല്‍ ഡിസ്‌ക്കൗണ്ടോ , സമ്മാനമോ ഉറപ്പായും നേടാനും സാധിക്കും. 5% മുതല്‍ 100% വരെ ഡിസ്‌ക്കൗണ്ടുകള്‍ ഉള്‍പ്പെടുന്ന ബമ്പര്‍ ആനുകൂല്യങ്ങളും സ്മാര്‍ട്ട്‌ഫോണ്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, എല്‍ഇഡി ടിവി തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളും ഭാഗ്യശാലികള്‍ക്കായി ഈ സ്‌ക്രാച്ച് & വിന്‍ കാര്‍ഡുകളില്‍ ഒളിഞ്ഞിരിക്കുന്നു.

കാത്തിരിപ്പില്ലാതെ വമ്പന്‍ സമ്മാനങ്ങള്‍ ഉടനടി നേടാം എന്നതാണ് മൈജി വടംവലി ഓണം ഓഫറിന്റെ പ്രത്യേകത. കേരളത്തിലുടനീളമുള്ള മൈജി/മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളിലൂടെ ഈ ഓഫര്‍ ഏവര്‍ക്കും ലഭ്യമാകും. വമ്പന്‍ സമ്മാനങ്ങളുടെ, സൂപ്പര്‍ മെഗാ ഡിസ്‌ക്കൗണ്ടുകളുടെ ഈ വടംവലിയില്‍ ജയം മൈജിയുടെ പ്രിയ ഉപഭോക്താക്കള്‍ക്കായിരിക്കും. മൈജി ഷോറൂമുകള്‍ സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മൈജി സ്‌റ്റോറുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സ്മാര്‍ട്ട് ഓണം ലക്കി ഡ്രോ കോണ്ടസ്റ്റിൽ പങ്കെടുത്ത് വിസിറ്റ് & വിന്നിലൂടെ 5 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഹോം കോംബോ നേടുവാന്‍ അവസരമുണ്ട്. ഇതില്‍ യോഗ്യത നേടാന്‍ പര്‍ച്ചേസ് നടത്തേണ്ട ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. ഇതിനെല്ലാം പുറമെ വിവിധ ബ്രാന്‍ഡുകള്‍ നല്‍കുന്ന അത്യാകര്‍ഷകമായ ഓഫറുകള്‍ മുഖേന വിലയേറിയ മറ്റു സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കും. മൈജി വടംവലി ഓണം ഓഫറുകള്‍ മൈജി ഓണ്‍ലൈനിലും ലഭ്യമാണ് (www.myg.in)

ഏറെ ഹൃദ്യവും ആകര്‍ഷകവുമായി ഒരുക്കിയ പരസ്യചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയങ്കരനായ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും പ്രിയ നായിക മഞ്ജു വാര്യരും ചേര്‍ന്നാണ് മൈജി വടംവലി ഓണം ഓഫര്‍ അവതരിപ്പിക്കുന്നത്. ഈ സൂപ്പര്‍ താരജോഡി ആദ്യമായി ഒരുമിച്ചഭിനയിച്ച പരസ്യചിത്രം എന്ന പ്രത്യേകതയും വടംവലി ഓണം ഓഫറിനുണ്ട്. ഇരുവരും തകര്‍ത്തഭിനയിച്ച ഈ പരസ്യചിത്രം ദൃശ്യ- സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

മുന്‍കൂര്‍ പണം നല്‍കാതെ വെറും 1 രൂപയ്ക്ക് പ്രോഡക്ടുകള്‍ വാങ്ങാന്‍ സഹായിക്കുന്ന മൈജി സൂപ്പര്‍ ഇ.എം.ഐ, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍, പലിശരഹിത വായ്പയില്‍ അതിവേഗ ഫിനാന്‍സ് സൗകര്യം, പരിമിതമായ ചെലവില്‍ എക്സ്റ്റന്റഡ് വാറണ്ടി, ഏറെ ഗുണകരമായ പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, എക്‌സ്‌പെര്‍ട്ട് റിപ്പയര്‍ & സര്‍വീസ് തുടങ്ങിയ മികച്ച ഗുണമേന്മയുള്ള വില്‍പ്പന-വില്‍പ്പനാനന്തര സേവനങ്ങള്‍ മൈജിയുടെ മാത്രം പ്രത്യേകതയാണ്.

മാത്രമല്ല ഈ ഓണക്കാലത്ത് 4 പുതിയ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ കൂടി മൈജിയുടെ ശ്രേണിയില്‍ ചേരും. സെപ്റ്റംബര്‍ 1-ന് ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലും സെപ്റ്റംബര്‍ 3-ന് കാഞ്ഞങ്ങാടും പയ്യന്നൂരും മൈജി ഫ്യൂച്ചര്‍ പ്രവര്‍ത്തനമാരംഭിക്കും.

ലോകോത്തരങ്ങളായ ബ്രാന്‍ഡുകളുടെ ഡിജിറ്റല്‍ ഗാഡ്ജറ്റുകളും ഗൃഹോപകരണങ്ങളും അക്‌സസറികളുമാണ് മൈജിയുടെ ഏറ്റവും വലിയ ലേറ്റസ്റ്റ് കളക്ഷനില്‍ ഉള്‍പ്പെടുന്നത്. അത്യാധുനിക ടെക്‌നോളജി ആഗ്രഹിക്കുന്ന ഏവര്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ക്കിണങ്ങിയ പ്രോഡക്ടുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍, ഏറ്റവും മികച്ച ഓഫറിനൊപ്പം സ്വന്തമാക്കുവാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, മൈജി വടംവലി ഓണം ഓഫറിന്റെ സമ്മാനങ്ങളും ആനുകൂല്യങ്ങളും നേടുന്നതിനും, പ്രോഡക്ടുകള്‍ നേരിട്ട് എക്‌സ്പീരിയന്‍സ് ചെയ്ത് സ്വന്തമാക്കുന്നതിനും മൈജി/മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ സന്ദര്‍ശിക്കാം.

ഓഫറുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് – 9249 001 00

Story Highlights: MyG vadamvali onam offer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here