Advertisement

യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളിലെ തങ്ങളുടെ ഫ്രാഞ്ചൈസികൾക്കുള്ള പേരുകൾ തീരുമാനിച്ച് റിലയൻസ്

August 10, 2022
Google News 2 minutes Read
uae south africa mumbai indians

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെയും ദക്ഷിണാഫ്രിക്കയിലെയും ടി-20 ലീഗുകളിൽ തങ്ങളുടെ ഫ്രാഞ്ചൈസികൾക്കുള്ള പേരുകൾ തീരുമാനിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. യുഎഇയിലെ ഫ്രാഞ്ചൈസിക്ക് എംഐ എമിറേറ്റ്സ് എന്നും ദക്ഷിണാഫ്രിക്കയിലെ ഫ്രാഞ്ചൈസിക്ക് എംഐ കേപ് ടൗൺ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. (uae south africa mumbai indians)

വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമായും ദക്ഷിണാഫ്രിക്ക അടുത്തിടെ ആരംഭിച്ച ടി-20 ലീഗിൽ കളിക്കാനാവും ഇന്ത്യൻ താരങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അനുമതി നൽകുക. ദക്ഷിണാഫ്രിക്ക ടി-20 ലീഗിലെ എല്ലാ ടീമും ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ ഫ്രാഞ്ചൈസികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ബിസിസിഐ ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെപ്തംബറിൽ ചേരുന്ന ബിസിസിഐയുടെ ജനറൽ ബോഡി യോഗത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

Read Also: ’15 ആം വയസിൽ വീടുവിട്ടിറങ്ങി, 10 വർഷത്തിന് ശേഷം ആദ്യമായി അമ്മയെ കണ്ടു’; നിറകണ്ണുകളോടെ മുംബൈ ഇന്ത്യൻസ് താരം

വിദേശ ലീഗുകളിൽ കളിക്കാൻ പുരുഷ താരങ്ങൾക്ക് അനുമതി നൽകിയാലും ബിസിസിഐയുമായി സെൻട്രൽ കോൺട്രാക്റ്റ് ഉള്ള പ്രമുഖ താരങ്ങൾക്ക് ഈ ആനുകൂല്യം കിട്ടിയേക്കില്ലെന്നാണ് സൂചന. അതേസമയം, സെൻട്രൽ കോൺട്രാക്ട് പട്ടികയിൽ ഇല്ലാത്ത യുവതാരങ്ങൾക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യും.

നിലവിൽ വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ അനുമതിയുള്ളൂ. ഇന്ത്യൻ വനിതാ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുമതിയുണ്ട്.

Story Highlights: uae south africa mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here