വധുവും വരനും മരണപ്പെട്ടിട്ട് മുപ്പത് വർഷം, ആഘോഷപൂർവം വിവാഹം; അപൂർവ സംഭവം

ചില വാർത്തകൾ തലക്കെട്ടുകളിൽ നിന്ന് മനസിലാക്കിയെടുക്കാൻ പ്രയാസമാണ്. നമുക്ക് വിശ്വാസിക്കാൻ പ്രയാസമുള്ള കൗതുകം ഉണർത്തുന്ന കാര്യങ്ങളായിരിക്കും ചുറ്റും നടക്കുന്നത്. അങ്ങനെയൊരു വാർത്തയാണ് ഇന്ന് പങ്കിടുന്നത്. വരനും വധുവും മരിച്ചിട്ട് 30 വർഷം പിന്നിട്ടു. വീണ്ടും അവർ വിവാഹിതരായി എന്ന വാർത്തയാണ് ആളുകളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഇതൊരു അപൂർവ്വസംഭവമോ തമാശയോയല്ല. ദക്ഷിണ കന്നഡയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ് മരണപ്പെട്ടവരുടെ വിവാഹം ആഘോഷിക്കുന്നത്.
അന്നി അരുൺ എന്നയാൾ പങ്കുവെച്ച ട്വിറ്റർ കുറിപ്പും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇത് വളരെ പ്രചാരത്തിലുള്ള ദക്ഷിണ കന്നഡ പാരമ്പര്യത്തിന്റെ ഭാഗമാണ്. പലർക്കും ഇതൊരു അമ്പരപ്പിക്കുന്ന വസ്തുതയാണ്. ജൂലായ് 28ന് താൻ ഒരു വിവാഹത്തിൽ പങ്കെടുത്തുവെന്നും ഒരു പ്രത്യേക കാരണത്താൽ അതിനെക്കുറിച്ച് എഴുതുന്നത് മൂല്യവത്താണെന്നും പറഞ്ഞുകൊണ്ടാണ് അന്നി അരുൺ കുറിപ്പ് തുടങ്ങുന്നത്.
വരനും വധുവും ഏകദേശം 30 വർഷം മുമ്പ് മരിച്ചു. എന്നിട്ടും അവരുടെ വീട്ടുകാർ അവരെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോഴും നിങ്ങൾക്ക് കാര്യം മനസിലായിട്ടില്ല എന്നത് ഉറപ്പാണ്. ദക്ഷിണ കന്നഡയിലെ പാരമ്പര്യങ്ങൾ പരിചിതമല്ലാത്തവർക്ക് ഇത് തമാശയായി തോന്നാം എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം ഇത് വിശദമാക്കുന്നു.
I reached a bit late and missed the procession. Marriage function already started. First groom brings the 'Dhare Saree' which should be worn by the bride. They also give enough time for the bride to get dressed! pic.twitter.com/KqHuKhmqnj
— AnnyArun (@anny_arun) July 28, 2022
മരണമടഞ്ഞ വധൂവരന്മാരുടെ കുടുംബങ്ങൾ പങ്കെടുക്കുന്ന വളരെ പ്രാധാന്യമുള്ള ഒരു പാരമ്പരാഗതമായ ചടങ്ങാണിതെന്നും ഈ വിവാഹച്ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ കുട്ടികളെ അനുവദിക്കില്ലെന്നും അദ്ദേഹം കുറിക്കുന്നു.അതായത് പ്രസവത്തെ തുടർന്ന് മരിക്കുന്ന കുഞ്ഞുങ്ങൾക്ക് മുപ്പതുവയസ് തികയുന്നത് കണക്കാക്കി അതേപോലെ പ്രസവ സമയത്ത് മരിച്ച മറ്റൊരു കുട്ടിയുടെ കുടുംബവുമായി വിവാഹം ഉറപ്പിക്കുന്നു. എല്ലാ ആചാരങ്ങളും ഒരു സാധാരണ വിവാഹം പോലെ സംഭവിക്കുന്നു. വിവാഹ നിശ്ചയത്തിന് രണ്ട് കുടുംബങ്ങളും പരസ്‌പരം വീട്ടിലേക്ക് പോകാറുമുണ്ട്.
ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും ഒരു കുറവും ഉണ്ടാകില്ല. വിവാഹ ഘോഷയാത്രയും കെട്ടുകാഴ്ചകളും ഉണ്ടാകും. മറ്റൊരു രസകരമായ കാര്യം, പ്രായത്തിന്റെ കാര്യത്തിലൊക്കെ ഇത്തരം വിവാഹത്തിലും കുടുംബം കടുംപിടിത്തം കാണിക്കും എന്നതാണ്. അതിന് ഉദാഹരണമായി അന്നി അരുൺ പറയുന്നത്, വധു വരനേക്കാൾ പ്രായം കൂടുതലാണ് എന്ന് പറഞ്ഞ് വരന്റെ വീട്ടുകാർ വിവാഹം നിരസിച്ച സംഭവം ഉണ്ടെന്നു പറഞ്ഞുകൊണ്ടാണ്. ചടങ്ങിന്റെ നിരവധി വിഡിയോകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Story Highlights: bride and groom who died 30 years back tied the knot after their death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here