നിയന്ത്രണംവിട്ട ചരക്ക് ലോറി 7 വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരുക്ക്

ദേശീയപാതയിലെ ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി കെഎസ്ആർടിസി ലോഫ്‌ലോർ ബസ് ഉൾപ്പടെ ഏഴ് വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ( goods lorry lost control creates major accident )
ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്ന ചരക്കു ലോറി ബ്രേയ്ക്ക് നഷ്ടപ്പെട്ട് സിഗ്‌നലിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കെഎസ്ആർടിസി ബസിലും ആറ് കാറുകളിലുമാണ് ഇടിച്ചത്.ഇടിയുടെ അഘാതത്തിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഒരുകാർ പൂർണമായും തകർന്നു. ഈ കാറിലെ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പുതുക്കാട് പോലീസും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Story Highlights: goods lorry lost control creates major accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here