Advertisement

സ്ഥലം വാങ്ങിക്കേണ്ട, ഒരു ദ്വീപ് തന്നെ വാങ്ങിയാലോ; ദ്വീപുകൾ വില്പനയ്ക്ക്

August 11, 2022
Google News 2 minutes Read

സഞ്ചാരികളുടെ പറുദീസയാണ് മാലിദ്വീപ്. നമ്മുടെ കണ്ണും മനസും ഒരുപോലെ കവർന്നെടുക്കാൻ കഴിവുള്ള സ്വർഗഭൂമി. ഒരിക്കലെങ്കിലും അവിടെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരാണ് സഞ്ചാരികളിൽ മിക്കവരും. എന്നാൽ കൗതുകകരമായ വാർത്തയാണ് ഇപ്പോൾ മാലിദ്വീപിൽ നിന്ന് എത്തുന്നത്. മാലിദ്വീപ് സർക്കാർ അവിടുത്തെ പതിനാറ് ദ്വീപുകൾ വിൽക്കാനൊരുങ്ങുകയാണ്. 50 വർഷത്തെ പാട്ടത്തിനാണ് ദ്വീപുകൾ ലേലം ചെയ്യാനൊരുങ്ങുന്നത്. ഇതും കേട്ട് ഓടിപോയി ചെന്ന് ദ്വീപ് വാങ്ങിക്കാമെന്നൊന്നും കരുതണ്ട. അതത്ര എളുപ്പമല്ല. കർശനമായ നിബന്ധനകളോട് കൂടിയാണ് ദ്വീപ് വിൽക്കാനൊരുങ്ങുന്നത്.

കൊറോണ വരുത്തി വെച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് സർക്കാർ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്തിൻറെ നഷ്ട്ടപെട്ട സമ്പത്ത് തിരിച്ചുപിടിക്കുക എന്നതാണ് ദ്വീപ് വിൽപ്പനയിലൂടെ ലക്ഷ്യമിടുന്നത്. അവിടെ ദ്വീപ് വാങ്ങിക്കുന്നർ റിസോർട്ടുകളും പണിയണം. ലേലം വിജയിച്ച് ദ്വീപ് സ്വന്തമാക്കുന്നവർക്ക് ഏത് പ്രോജക്ട് നടപ്പാക്കാനും 36 മാസം വരെ സമയം ഉണ്ട്. മാത്രവുമല്ല അഞ്ച് വർഷത്തെ റസിഡന്റ് വിസയും ലഭിക്കും.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

റിസോർട്ട് നിർമ്മാണത്തിന്റെ പേരിൽ ദ്വീപിലെ മരങ്ങൾ വെട്ടിനികത്താണോ പരിസ്ഥിതിയ്ക്ക് കോട്ടം തട്ടിക്കുന്ന പ്രവർത്തനങ്ങളൊന്നും തന്നെ ചെയ്യാനോ പാടില്ല. എന്ത് ചെയ്യുമ്പോഴും ആദ്യം സർക്കാരിൽ നിന്ന് അനുമതി വാങ്ങിക്കണം. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ഒരു മരം വെട്ടേണ്ടി വന്നാൽ അതിന്റെ സ്ഥാനത്ത് രണ്ട് മരങ്ങൾ വെച്ചുപിടിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സസ്യജാലങ്ങളിൽ നിന്ന് മാറി 16 അടി ചുറ്റളവിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കണം. എന്താണെങ്കിലും മാലദ്വീപ് ഭൂമിയ്ക്ക് ആവശ്യക്കാർ ഏറെയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

Story Highlights: Maldives Is Holding the World’s First Auction of Private Islands

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here