Advertisement

ഇന്ത്യയിലെ സ്ത്രീകൾ അനുഗ്രഹീതർ, മനുസ്മൃതിയിൽ സ്ത്രീക്ക് നൽകുന്നത് വലിയ സ്ഥാനം; ജസ്റ്റിസ് പ്രതിഭ എം. സിംഗ്

August 11, 2022
3 minutes Read
Manusmriti give a very respectable position to women: Justice Prathiba M Singh

ഇന്ത്യൻ സംസ്‌കാരവും മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളും സ്ത്രീകൾക്ക് വളരെ മാന്യമായ സ്ഥാനമാണ് നൽകുന്നതെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭ എം. സിംഗ് പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച കോൺഫറൻസിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിൽ പ്രാർത്ഥനയ്ക്ക് അർത്ഥമില്ലെന്നാണ് മനുസ്മൃതിയിൽ പറയുന്നതെന്നും അവർ വ്യക്തമാക്കി. ( Manusmriti give a very respectable position to women: Justice Prathiba M Singh )

“ഇന്ത്യയിലെ സ്ത്രീകൾ അനുഗ്രഹീതരാണ്. നമ്മുടെ വേദങ്ങൾ എല്ലായ്പ്പോഴും സ്ത്രീകൾക്ക് വളരെ മാന്യമായ സ്ഥാനമാണ് നൽകിയിട്ടുള്ളത്. നിങ്ങൾ സ്ത്രീകളെ ബഹുമാനിക്കുകയും ആ​ദരിക്കുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ ചെയ്യുന്ന പൂജാകർമ്മങ്ങളും പ്രാർത്ഥനകളും വിഫലമാണെന്ന് മനുസ്മൃതിയിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അതിനാൽ നമ്മുടെ പൂർവ്വികർക്കും വേദഗ്രന്ഥങ്ങൾക്കും സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് നന്നായി അറിയാമായിരുന്നു.” – ജസ്റ്റിസ് പ്രതിഭ എം. സിംഗ് വ്യക്തമാക്കി.

Read Also: ആനിരാജക്ക് തന്റെ പാര്‍ട്ടി നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നു; ശിവരാമന് മറുപടി ഇല്ലെന്ന് എം.എം.മണി

സ്ത്രീകളെ ബഹുമാനിക്കുന്നതിൽ ഏഷ്യൻ രാജ്യങ്ങൾ മുൻപന്തിയിലാണ്. ഏഷ്യയിലെ വീടുകളിലും ജോലിസ്ഥലങ്ങളിലും സമൂഹത്തിലും പൊതുവെ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുണ്ട്. നമ്മുടെ മതഗ്രന്ഥങ്ങൾ പറയുന്ന സാംസ്കാരികവും മതപരവുമായ കാര്യങ്ങളുടെ പശ്ചാത്തലമാണ് സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നത്. ഇന്ത്യയിൽ സ്ത്രീകൾ നേതൃപരമായ സ്ഥാനങ്ങളിൽ എത്തുന്നുണ്ട്. ഇക്കാര്യത്തിൽ നമ്മൾ പുരോഗമനപരമായാണ് ചിന്തിക്കുന്നത്.

ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞതാണ് ഞങ്ങളുടെ ഭാഗ്യം. സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമങ്ങളും മോശമായ കാര്യങ്ങളും അവഗണിക്കണമെന്ന് ഞാൻ പറയുന്നില്ല. അത് എതിർക്കപ്പെടുക തന്നെ വേണം. എന്നാൽ സ്ത്രീകൾ വളരെ പുരോ​ഗമനകരമായി ചിന്തിക്കുന്ന സ്ഥലമാണ് ഇന്ത്യ. – ജസ്റ്റിസ് പ്രതിഭ എം. സിംഗ് വ്യക്തമാക്കി.

Story Highlights: Manusmriti give a very respectable position to women: Justice Prathiba M Singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top