മന്ത്രിമാര്‍ മടിയന്മാര്‍; യാത്ര ചെയ്യാന്‍ മടി, ഫോണ്‍ വിളിച്ചാല്‍ കിട്ടില്ല: സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

സിപിഐഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്ക് രൂക്ഷ വിമര്‍ശനം. മന്ത്രി പി.എ.മുഹമ്മദ് റിയാസിനും വീണാ ജോര്‍ജിനും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അടുത്തെങ്ങുമെത്തുന്നില്ല. ചില മന്ത്രിമാരെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു ( Ministers are lazy Cpim ).
സ്വന്തമായി തീരുമാനമെടുക്കാതെ ഫയലുകള്‍ മുഖ്യമന്ത്രിക്ക് വിടുകയാണ്. യാത്ര ചെയ്യാന്‍ മന്ത്രിമാര്‍ക്ക് മടിയാണ്. എല്ലാം ഓണ്‍ലൈനായി നടത്താമെന്നാണ് മന്ത്രിമാരുടെ ചിന്ത. മന്ത്രിമാരുടെ പേരെടുത്തു പറയാതെയാണ് വിമര്‍ശനം.
കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ ആയിരുന്നു. മന്ത്രിമാരുടെ ഓഫിസിനെതിരെയും വിമര്‍ശനമുണ്ട്. തദ്ദേശം, ആരോഗ്യം, കെഎസ്ആര്‍ടിസി, പൊതുമരാമത്ത്, വനം വകുപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനം. ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഏകോപനകുറവുണ്ടായി എന്നും വിമര്‍ശനം ഉയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പായ ആഭ്യന്തരവകുപ്പിനെതിരെയും വിമര്‍ശനമുയര്‍ന്നു. പൊലീസില്‍ സര്‍ക്കാരിന് നിയന്ത്രണം വേണം. പൊലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതാണ് പരാതികള്‍ക്ക് ഇട നല്‍കുന്നതെന്നാണ് വിമര്‍ശനം. ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ജനദ്രോഹപരമാണ്. ഈ വകുപ്പുകള്‍ ആണ് സര്‍ക്കാരിന്റെ മുഖം. എന്നാല്‍ ഇന്ന് ജനങ്ങള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് ഇവയിലാണ്. ഇതു പിടിപ്പു കേടാണെന്നും വിമര്‍ശനമുയര്‍ന്നു.
Story Highlights: Ministers are lazy; Criticism in CPIM state committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here