Advertisement

ന്നാ പിന്നെ കമ്മികള് കേസ്‌ കൊടുക്കട്ടെ; പോസ്റ്റർ വിവാ​ദത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ

August 11, 2022
Google News 2 minutes Read
Movie Poster Controversy; Shafi Parambil mocking CPIM

‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.എൽ.എ. ന്നാ പിന്നെ കമ്മികള് കേസ്‌ കൊടുക്കട്ടെയെന്ന് പരിഹാസ രൂപേണെ അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. കേസ്‌ കൊടുത്ത ശേഷം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി പാർട്ടി ക്ലാസ്സുമുണ്ടാവുമെന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു. ( Movie Poster Controversy; Shafi Parambil mocking CPIM )

ഇരട്ടത്താപ്പിന്റെ തമ്പുരാക്കന്മാരും സെലക്റ്റീവ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉപജ്ഞാതാക്കളുമാണ് ഇടതുപക്ഷ സഹയാത്രികർ എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇവരുടെയൊക്കെ അഭിപ്രായ പ്രകടനത്തെ തികഞ്ഞ അവജ്ഞയോടെ സമൂഹം തള്ളിക്കളയണം. “വഴിയിൽ കുഴിയുണ്ട്, മടിയിൽ കനവുമുണ്ട്” എന്ന വാചകത്തോടെയാണ് അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Read Also: ‘ന്നാ താൻ കേസ് കൊട്’ പോസ്റ്റർ വിവാദം; സി.പി.ഐ.എമ്മിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ

സിനിമയുടെ പോസ്റ്റർ വിവാദത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കുഞ്ചാക്കോ ബോബൻ പ്രതികരണവുമായെത്തിയിരുന്നു. പരസ്യം സർക്കാരിന് എതിരെയല്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുകയാണ്. കേരളത്തിലെ അല്ല തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ആരെയും ദ്രോഹിക്കാനല്ല പരസ്യം എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. പരസ്യം കണ്ടപ്പോൾ ചിരിച്ചു ആസ്വദിച്ചു. കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല നൽകിയത്. ചിത്രത്തിന് ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോ? വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്. ചിത്രത്തിൽ ഒരു രാഷ്ടീയ പാർട്ടിയെയും പരാമർശിക്കുന്നില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Story Highlights: Movie Poster Controversy; Shafi Parambil mocking CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here