Advertisement

‘ന്നാ താൻ കേസ് കൊട്’ പോസ്റ്റർ വിവാദം; സി.പി.ഐ.എമ്മിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ

August 11, 2022
Google News 3 minutes Read
Movie Poster Controversy; K Surendran against CPIM

‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഈ വിഷയത്തിൽ സിപിഐഎം നടത്തുന്നത് സൈബർ ആക്രമണമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ പരസ്യം വന്നതിൻ്റെ പേരിലാണ് ആക്രമണം നടത്തുന്നത്. സി.പി.ഐ.എമ്മിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം തട്ടിപ്പാണെന്ന് ഇതിലൂടെ വ്യക്തമായിട്ടുണ്ട്. ( Movie Poster Controversy; K Surendran against CPIM )

സി.പി.ഐ.എം നേതൃത്വം സിനിമക്കെതിരായ ആക്രമണം തിരുത്തണം. വി.ഡി. സതീശൻ തോമസ് ഐസക്കിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ഇ.ഡി അന്വേഷണം പാടില്ല എന്ന നിലപാടെടുക്കുന്നത് എന്തുകൊണ്ടാണ്.
കെ.പി.സി.സി പ്രസിഡൻ്റിനും ഈ അഭിപ്രായമാണോ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. മസാല ബോണ്ടിൻ്റെ പേരിൽ വൻ അഴിമതിയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. കിഫ്ബി വിദേശവായ്പ ഇടപാട് ദുരൂഹമാണ്. രാജ്യത്ത് എവിടെയും ഇ.ഡി അന്വേഷണം പാടില്ല എന്നുണ്ടോ. വി.ഡി സതീശൻ എന്തിനാണ് ഇത്ര രോഷാകുലനായി സംസാരിക്കുന്നതെന്നും കോൺഗ്രസിനെതിരെയും അന്വേഷണം വരുമോ എന്ന ഭയമാണോ അദ്ദേഹത്തിനുള്ളതെന്നും സുരേന്ദ്രൻ ചോ​ദിച്ചു.

Read Also: ‘വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന് പോസ്റ്റർ; ‘ന്നാ താൻ കേസ് കൊട്’ സിനിമയെച്ചൊല്ലി രാഷ്ട്രീയ വിവാദം

സിനിമയുടെ പോസ്റ്റർ വിവാദത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കുഞ്ചാക്കോ ബോബൻ പ്രതികരണവുമായെത്തിയിരുന്നു. പരസ്യം സർക്കാരിന് എതിരെയല്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുകയാണ്. കേരളത്തിലെ അല്ല തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ആരെയും ദ്രോഹിക്കാനല്ല പരസ്യം എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. പരസ്യം കണ്ടപ്പോൾ ചിരിച്ചു ആസ്വദിച്ചു. കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല നൽകിയത്. ചിത്രത്തിന് ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോ? വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്. ചിത്രത്തിൽ ഒരു രാഷ്ടീയ പാർട്ടിയെയും പരാമർശിക്കുന്നില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Read Also:വിദ്യാർത്ഥിനിയ്ക്ക് ലഹരി നൽകി പീഡിപ്പിച്ച കേസ്; പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം

‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പോസ്റ്ററിലെ വാചകത്തെച്ചൊല്ലിയാണ് വിവാദമുണ്ടായിരിക്കുന്നത്. ഇടത് അനുകൂല പ്രൊഫൈലുകളാണ് സിനിമയ്ക്കെതിരെ കൂടുതലായി രംഗത്തുവന്നിരിക്കുന്നത്. വാചകത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും രൂക്ഷ വിമർശനം നേരിടുകയാണ്. ഈ അവസരത്തിൽ പോസ്റ്ററിലെ വാചകം സംസ്ഥാന സർക്കാരിനെ താറടിച്ചുകാണിക്കാനാണെന്നാണ് ആരോപണം.

Story Highlights: Movie Poster Controversy; K Surendran against CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here