Advertisement

പ്രൊഫ.കെ.കെ.ജോര്‍ജ് അന്തരിച്ചു

August 11, 2022
Google News 2 minutes Read
Prof. KK George passed away

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ.കെ.കെ.ജോര്‍ജ് (82) അന്തരിച്ചു. കേരള വികസനാനുഭവങ്ങളുടെ ഭാവി പാത സംബന്ധിച്ച് പ്രവചനാത്മക ഉള്‍ക്കാഴ്ച്ചയോടെ ജാഗ്രതപ്പെടുത്തിയ സാമ്പത്തിക ശാസ്ത പണ്ഡിതനായിരുന്നു പ്രൊഫാ.കെ.കെ.ജോര്‍ജ്. പബ്ലിക്ക് ഫിനാന്‍സിലും കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ ഏറ്റവും പ്രമുഖ വിദഗ്ധരില്‍ ഒരാളായിരുന്നു. ‘കേരള വികസനമാതൃകയുടെ പരിമിതികള്‍’ (limits to Kerala Model of development) എന്ന അദ്ദേഹത്തിന്റെ പുസ്തകം എറെ ശ്രദ്ധ നേടിയിരുന്നു ( Prof. KK George passed away ).

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെവ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് മരിച്ചത്. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോഎക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിന്റെ (സിഎസ്ഇഎസ്) ചെയര്‍മാനാണ്.ആലുവ യുസി കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കൊച്ചി സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ അധ്യാപകനായി ജോലി ആരംഭിച്ച പ്രൊഫ.ജോര്‍ജ് എസ്ബിഐയിലും തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് വിസിറ്റിങ് ഫെലോ ആയും പ്രവര്‍ത്തിച്ചു. കൊച്ചി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായി 2000 ല്‍ വിരമിച്ചു.

ഭാര്യ: ഷേര്‍ളി(റിട്ട. ബിഎസ്എന്‍എല്‍). മക്കള്‍: ജസ്റ്റിന്‍ ജോര്‍ജ് (ബിസിനസ്),ജീന്‍ ജോര്‍ജ് (അബുദാബി), ഡോ.ആന്‍ ജോര്‍ജ് (യുസി കോളജ് ആലുവ). മരുമക്കള്‍: പ്രൊഫ.സുമി (സെന്റ് തോമസ് കോളജ് കോഴഞ്ചേരി), എബ്രഹാം വര്‍ഗീസ് (അബുദാബി), ഡോ. അറിവഴകന്‍ (സെന്റ് സേവ്യേഴ്‌സ് കോളജ് പാളയംകോട്ട).

മരണാനന്തര ശുശ്രൂഷ ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ആലുവ തോട്ടക്കാട്ടുകരയിലെ ഐശ്വര്യ ലെയിനിലുള്ള സ്വവസതിയില്‍ ആരംഭിക്കും.

Story Highlights: Prof. KK George passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here