ഉമ്മൻചാണ്ടി ആൾക്കൂട്ടത്തിന്റെ ആരാധനാ പാത്രം; ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ഡി സതീശൻ

ഒരേ നിയമസഭാ മണ്ഡലത്തെ തുടര്‍ച്ചയായി 50 വര്‍ഷം നിയമസഭയിൽ പ്രതിനിധീകരിച്ചുവെന്ന അപൂര്‍വ റെക്കോർഡ് സ്വന്തമാക്കിയ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും നൊമ്പരങ്ങള്‍ തിരിച്ചറിയാനാകുന്നൊരു സവിശേഷമാപിനിയാണ് ഉമ്മൻചാണ്ടി. കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാട രാഹിത്യമാണ് ഉമ്മൻ ചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാ പാത്രമാക്കുന്നത്. രാഷ്ട്രീയഭേദമില്ലാതെ താന്‍ ഉള്‍പ്പെടെയുള്ള സമാജികര്‍ മാതൃകയാക്കിയതും ഉമ്മന്‍ ചാണ്ടിയെ ആണെന്ന് വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ( VD Satheesan praised Oommen Chandy )
വി.ഡി സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന റെക്കോർഡിന് നേരവകാശി ഇനി ഉമ്മൻ ചാണ്ടിയാണ്. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങള്‍ക്കൊപ്പം, അവരുടെ ശബ്ദമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ നേരിൽ കണ്ട് സന്തോഷം പങ്കുവച്ചു.
Read Also: വി.ഡി സതീശനെ കൊതുക് കടിക്കാത്തോണ്ടാണോ മന്ത്രീ റോഡിലെ കുഴി അടയ്ക്കാത്തെ?; ഷാഫി പറമ്പിൽ
ഒരേ നിയമസഭാ മണ്ഡലത്തെ തുടര്‍ച്ചയായി 50 വര്‍ഷം നിയമസഭയിൽ പ്രതിനിധീകരിച്ചെന്ന അപൂര്‍വതയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിക്കുണ്ട്. പുതുപ്പള്ളി എന്ന സ്ഥല നാമത്തിന്റെ പര്യായം ഉമ്മൻ ചാണ്ടി എന്നാകുന്നു.
നോക്കിലും വാക്കിലും സാധാരണക്കാരനെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും നൊമ്പരങ്ങള്‍ തിരിച്ചറിയാനാകുന്നൊരു സവിശേഷമാപിനിയാണ് ആ മനുഷ്യനെ അസാധാരണനാക്കുന്നത്.
കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാട രാഹിത്യമാണ് ഉമ്മൻ ചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാ പാത്രമാക്കിയത്. അത്ഭുതപ്പെടുത്തുന്ന ആത്മവിശ്വാസമായി ആൾക്കൂട്ടം എപ്പോഴും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്. പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ ഒരു ജനപ്രതിനിധി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് രാഷ്ട്രീയഭേദമില്ലാതെ ഞാന്‍ ഉള്‍പ്പെടെയുള്ള സമാജികര്‍ മാതൃകയാക്കിയതും ഉമ്മന്‍ ചാണ്ടിയെ ആണെന്നത് അഭിമാനത്തോടെ പറയുന്നു.
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ആശംസകൾ.
Story Highlights: VD Satheesan praised Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here