Advertisement

ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രങ്ങളെടുക്കാൻ അനുയായികളോട് ഉത്തരാഖണ്ഡ് ബിജെപി തലവൻ

August 12, 2022
Google News 2 minutes Read
pictures homes flag BJP

75ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് വമ്പിച്ച ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ഈ മാസം 13 മുതൽ 15 വരെ എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചിരുന്നു. ഇതിനിടെ പതാക ഉയർത്താത്ത വീടുകളുടെ ചിത്രങ്ങളെടുക്കണമെന്ന് ഉത്തരാഖണ്ഡ് ബിജെപി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (pictures homes flag BJP)

ഹൽദ്വാനിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കവെ ഉത്തരാഖണ്ഡ് ബിജെപി നേതാവ് മഹേന്ദ്ര ഭട്ടാണ് അനുയായികൾക്ക് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. “ആർക്കാണ് വീട്ടിൽ പതാക ഉയർത്തുന്നതിനോട് പ്രശ്നമുള്ളത്? ആരാണ് ദേശീയവാദിയെന്നും ആരാണ് അങ്ങനെയല്ലാത്തവരെന്നും നമുക്ക് നോക്കാം”- മഹേന്ദ്ര ഭട്ട് പറഞ്ഞു. പരാമർശത്തിനെതിരെ വ്യാപക വിമർശനമുണ്ടായതിനു പിന്നാലെ സംഭവത്തിൽ ഇയാൾ വിശദീകരണം നൽകി. വിവിധ രീതിയിൽ സർക്കാർ പതാക വിതരണം ചെയ്യുന്നുണ്ട്. ബിജെപി അതിനെ സഹായിക്കുന്നുമുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ സ്വന്തം വീട്ടിൽ ദേശീയ പതാക ഉയർത്താൻ ആർക്കാണ് പ്രശ്നമെന്ന് ചോദിക്കുകയാണ് ചെയ്തതെന്നും ഭട്ട് വിശദീകരിച്ചു. വീട്ടിൽ പതാക ഉയർത്താത്തവരെ വിശ്വസിക്കരുതെന്നും ഭട്ട് പറഞ്ഞു.

Read Also: സ്വാതന്ത്ര്യദിനത്തിന് മന്ത്രിമാർക്കും പൗരപ്രമുഖർക്കുമായി ഒരുക്കുന്ന വിരുന്ന് ഒഴിവാക്കി ഗവർണർ

സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 15ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പൊലീസ്, പാരാ മിലിറ്ററി സേന, സൈനിക സ്‌കൂള്‍, കുതിര പൊലീസ്, എന്‍.സി.സി, സ്‌കൗട്ട് എന്നിവരുടെ പരേഡില്‍ മുഖ്യമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. ദേശീയഗാനാലാപനം, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയവയുമുണ്ടാകും. ചടങ്ങില്‍ മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിക്കും.

ജില്ലാ തലങ്ങളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളാകും നടക്കുക.ജില്ലകളില്‍ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന ആഘോഷ പരിപാടികളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും.തദ്ദേശ സ്ഥാപനതലത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ മേയര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ ദേശീയ പതാക ഉയര്‍ത്തും. ഇവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആണ് പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്.സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കും.

Story Highlights: Click pictures homes not displaying national flag BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here