Advertisement

ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും തുടങ്ങി എല്ലാ ജോലികളും ചെയ്യുന്നത് ഇവരാണ്; ഭിന്നശേഷിക്കാർ നടത്തുന്ന കഫേ

August 12, 2022
0 minutes Read

ഭിന്നശേഷിക്കാരായ നിരവധി പേരെ നമുക്ക് അറിയാം. ഇവരെ നമുക്ക് ഒപ്പം ചേർത്തുനിർത്തേണ്ടതും വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കേണ്ടതും നമ്മുടെ കടമ കൂടിയാണ്. ഇവർക്ക് പഠിക്കാൻ പ്രത്യേകമായി ഒരുക്കിയ സ്കൂളുകളും എല്ലാം നമുക്ക് അറിയാം. സാധാരണ ആളുകൾക്ക് കടന്നുചെല്ലാവുന്ന എല്ലാ മേഖലകളിലും ഇവർക്ക് കടന്നുചെല്ലാനാകുമോ..? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ചിലപ്പോൾ നമുക്കിടയിൽ ഉയർന്നേക്കാം. അത്തരത്തിലുള്ള ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരിടമാണ് മുംബൈയിലെ കഫേ അർപ്പൺ.

2018 ലാണ് കഫേ അർപ്പൺ ആരംഭിച്ചത്. സന്നദ്ധ പ്രവർത്തകയായ അഷതയാണ് ഈ സ്ഥാപനത്തിന് പിന്നിൽ. ഓട്ടിസം ബാധിച്ചവരും ഡൗൺ സിൻഡ്രോം ബാധിതരായവരുമാണ് ഈ കഫേ അർപ്പണിലെ ജോലിക്കാർ. ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും ഉൾപ്പെടെ എല്ലാ ജോലികളും ഇവിടെ ചെയ്യുന്നത് ഇവരാണ്. എന്നാൽ ഈ കഫേ ഇപ്പോൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഇത്തരത്തിൽ ഭിന്നശേഷിക്കാരായ ആളുകളുടെ ജീവിതം കൂടുതൽ മനോഹരമാക്കുന്നതിനായി ഈ കഫേ അടക്കമുള്ള ഇത്തരം സ്ഥാപനങ്ങൾ കൂടുതലായും നല്ല രീതിയിൽ നടക്കേണ്ടതുണ്ട്.

അതേസമയം മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ സ്‌പെഷ്യൽ സ്കൂളും ഇത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതായി ഇത്തരം കുട്ടികൾ നടത്തുന്ന ഒരു സൂപ്പർ മാർക്കറ്റ് തുറന്നു കഴിഞ്ഞു ഊർജ സ്‌പെഷ്യൽ സ്കൂൾ. ഇതോടെ ഭിന്നശേഷിക്കാരായ കുട്ടികൾ നടത്തുന്ന രാജ്യത്തെ ആദ്യ സൂപ്പർമാർക്കറ്റ് ആയി മാറിയിരിക്കുകയാണ് ഇത്. ഉർജ സ്‌പെഷ്യൽ സ്‌കൂൾ നടത്തുന്ന ദമ്പതികളായ ഡോ. മിഹിർ പരേഖും, പൂജാ പരേഖുമാണ് സൂപ്പർമാർക്കറ്റ് എന്ന ആശയത്തിന് പിന്നിൽ. ചൈൽഡ് സൈക്കോളജിസ്റ്റും സ്പെഷ്യൽ എഡ്യൂക്കേറ്ററുമാണ് ഡോ. മിഹിർ പരേഖ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top