കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 17 ന് യോഗം വിളിച്ച് ഗതാഗത മന്ത്രി

കെ.എസ്.ആർ.ടി.സിയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 17 ന് ഗതാഗത മന്ത്രി ആന്റണി രാജു യൂണിയനുകളുടെ യോഗം വിളിച്ചു. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും യോഗത്തിൽ പങ്കെടുക്കും. ഓഗസ്റ്റ് 10 കഴിഞ്ഞിട്ടും ജൂലൈ മാസത്തെ ശമ്പള വിതരണം വൈകുന്നതിൽ കെ.എസ്.ആർ.ടി.സി എംഡിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയില്ല. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറ്.
നേരത്തെ നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെ.എസ്.ആർ.ടി.സി. സർക്കാറിന് പുതിയ അപേക്ഷ സമർപ്പിച്ചു.103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയാണ് സർക്കാറിന് മുന്നിൽ വെച്ചത്. ഇത് ലഭിച്ചാൽ മാത്രം ശമ്പള വിതരണ കാര്യത്തിൽ തീരുമാനമാവുകയുള്ളു.
Story Highlights: ksrtc meeting antony raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here