Advertisement

ജീവനക്കാരെ കുറച്ചുകൂടി സൗമ്യമായി പിരിച്ചുവിടാം; കമ്പനികള്‍ക്ക് തന്ത്രങ്ങള്‍ ഉപദേശിക്കാനായി ഒരു സ്റ്റാര്‍ട്ട് അപ്പ്

August 12, 2022
Google News 2 minutes Read

കടുത്ത സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ വലിയ കമ്പനികള്‍ പോലും നിര്‍ബന്ധിതരാകുന്നതായി കാണാറുണ്ട്. ജീവനക്കാരെ വെട്ടിച്ചുരുക്കാതെ മറ്റ് നിവൃത്തിയില്ല എന്ന് വരുന്ന ഘട്ടത്തിലാകും ഇത് സംഭവിക്കുക. ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അവരെ പിരിച്ചുവിടേണ്ടിവരുന്നത് കമ്പനികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എന്നാല്‍ ഈ ഒരു ടെന്‍ഷന്‍ തങ്ങള്‍ക്ക് വിട്ടുതന്നേക്കൂ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു സ്റ്റാര്‍ട്ട് അപ് രംഗത്തെത്തിയിരിക്കുകയാണ്. ജീവനക്കാരെ സൗമ്യമായി പിരിച്ചുവിടാന്‍ സഹായിക്കാമെന്ന് അവകാശപ്പെടുന്ന ഈ സ്റ്റാര്‍ട്ട് അപ്പ് ഇപ്പോള്‍ വലിയ ശ്രദ്ധ നേടുകയാണ്. ( startup for lay off workers more smoothly)

കണ്‍ടിന്യൂം എന്ന കമ്പനിയാണ് സൗമ്യമായി പിരിച്ചുവിടലിനുള്ള ഉപദേശങ്ങള്‍ നല്‍കുന്നത്. പിരിച്ചുവിടലിനുശേഷം കമ്പനിയുടെ ബ്രാന്‍ഡ് ഇമേജ് സംരക്ഷിക്കുന്നതിനും ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത്തരമൊരു കമ്പനി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കരുതുന്നതായി സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ച നോളന്‍ ചര്‍ച്ച് പറയുന്നു.

Read Also: സൂക്ഷിച്ച് നോക്കേണ്ട ഉണ്ണീ, ഇത് ഞാനല്ല!; കരടിപ്പാവയ്ക്കുള്ളില്‍ ഒളിച്ചിരുന്ന കാര്‍ മോഷ്ടാവിനെ കുടുക്കി പൊലീസ്

പിരിച്ചുവിടാനിരിക്കുന്ന ജീവനക്കാര്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഈ സ്റ്റാര്‍ട്ട് അപ്പ് നല്‍കുന്നുണ്ട്. പിരിച്ചുവിടലിന്റെ കാര്യം എങ്ങനെ അവതരിപ്പിക്കാമെന്ന് കമ്പനികള്‍ക്ക് ഉപദേശം നല്‍കുന്ന വിദഗ്ധ പാനല്‍ കണ്‍ടിന്യൂമിനുണ്ട്. 100 തൊഴിലാളികളുള്ള ഒരു സ്ഥാപനത്തില്‍ നിന്നും തങ്ങളുടെ സേവനങ്ങള്‍ക്ക് 10,000 ഡോളറും (ഏഴ് ലക്ഷത്തിലധികം രൂപ), 500 ജീവനക്കാരുള്ള സ്ഥാപനത്തില്‍ നിന്നും 20000 ഡോളറും (14 ലക്ഷത്തിലധികം രൂപ) ആണ് സ്റ്റാര്‍ട്ട് അപ്പ് ഈടാക്കുന്നത്.

Story Highlights: startup for lay off workers more smoothly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here