സൂക്ഷിച്ച് നോക്കേണ്ട ഉണ്ണീ, ഇത് ഞാനല്ല!; കരടിപ്പാവയ്ക്കുള്ളില്‍ ഒളിച്ചിരുന്ന കാര്‍ മോഷ്ടാവിനെ കുടുക്കി പൊലീസ്

പൊലീസിന്റെ കണ്ണുവെട്ടിച്ച് ഭീമന്‍ ടെഡ്ഡി ബെയറിനുള്ളില്‍ കയറി ഒളിച്ചിരുന്ന കാര്‍ മോഷ്ടാവിനെ തന്ത്രപരമായി കുടുക്കി യു കെ പൊലീസ്. ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പൊലീസാണ് കളിപ്പാട്ടത്തിനുള്ളില്‍ നിന്നും ജോഷ്വ ഡോബ്‌സണ്‍ എന്ന മോഷ്ടാവിനെ പൊക്കിയത്. 18 വയസുമാത്രമാണ് ഇയാള്‍ക്ക് പ്രായം. ( car thief tried to hide in giant teddy bear, but cops noticed it was breathing)
അഞ്ച് അടിയോളം നീളമുള്ള കരടിപ്പാവയ്ക്കുള്ളിലാണ് ജോഷ്വ ഒളിച്ചിരുന്നത്. പൊലീസ് തന്നെ അന്വേഷിച്ച് വീട്ടിലേക്കെത്തുകയാണെന്ന് മനസിലായതോടെയാണ് ഇയാള്‍ പാവയുടെ പുറംഭാഗം തുറന്ന് പഞ്ഞി നീക്കം ചെയ്ത് പാവയ്ക്കുള്ളില്‍ കയറി ഒളിച്ചത്.
Read Also: 20 രൂപ കൂടുതല്‍ ഈടാക്കിയതിന് റെയില്‍വേയ്‌ക്കെതിരെ 22 വര്‍ഷം നീണ്ട നിയമപോരാട്ടം; ഒടുവില്‍ അനുകൂല വിധി
വീട്ടിനുള്ളിലേക്ക് ഇരച്ചെത്തിയ പൊലീസുകാര്‍ ഏറെനേരം തിരഞ്ഞിട്ടും പ്രതിയെ കാണാതെ മടങ്ങാനിരിക്കെയാണ് മുറിയുടെ ഒരു മൂലയിലിരുന്ന കരടിപ്പാവ ശ്വസിക്കുന്നതുപോലെ തോന്നിയത്. പാവ തൊട്ടുനോക്കിയ പൊലീസുകാര്‍ക്ക് കാര്യം മനസിലായി. ഉടന്‍ തന്നെ പാവ തുറന്ന് പ്രതിയെ പുറത്തെടുത്തു. നിരവധി മോട്ടോര്‍ ബൈക്കുകളും കാറുകളും മോഷ്ടിച്ച കേസിലെ പ്രതിയാണ് ജാഷ്വ ഡോബ്‌സണ്‍. ഇയാളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Story Highlights: car thief tried to hide in giant teddy bear, but cops noticed it was breathing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here