തൃശൂരിൽ ആട്ടിൻ കൂട് പൊളിച്ച് തെരുവുനായ്ക്കളുടെ ആക്രമണം; ഏഴ് ആടുകളെ കടിച്ചുകൊന്നു

തൃശൂർ ചാവക്കാട്ട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. ബ്ലാങ്ങാട് ബീച്ചിനു സമീപത്തെ വീട്ടിലുള്ള ആട്ടിൻ കൂട് പൊളിച്ച് ഏഴ് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. തെരുവുനായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ആടുകളുടെ കരച്ചിൽ കേട്ട കുടുംബം പുറത്തിറങ്ങി നോക്കുമ്പോഴാണ് സംഭവം കണ്ടത്.
പരീത് സാഹിബ് റോഡിൽ കൊപ്രവീട്ടിൽ ജമീലയുടെ വീട്ടിലെ ഏഴ് ആടുകളെയാണ് തെരുവുനായ്ക്കൾ കൊലപ്പെടുത്തിയത്. കുടുംബത്തിൻ്റെ ഉപജീവന മാർഗമായിരുന്നു ആടുകൾ.
കായംകുളത്ത് 9 പേരെ തെരുവുനായ ആക്രമിച്ചു. പൊലീസ് സ്റ്റേഷൻ പരിസരത്താണ് ആക്രമണമുണ്ടായത്. പൊലീസ് സ്റ്റേഷനു മുന്നിൽ നിൽക്കുകയായിരുന്ന ഹോം ഗാർഡ് രഘുവിനും ആക്രമണത്തിൽ പരുക്കേറ്റു. ഒരു കുട്ടിയുൾപ്പെടെ പരുക്കേറ്റവരിൽ ഉൾപ്പെടുന്നു.
Story Highlights: stray dog attack goats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here