Advertisement

അത്ഭുതം അടക്കാനാകാതെ പ്രദേശവാസികൾ, നദിയിലൂടെ ഒഴുകിയെത്തുന്നത് സ്വർണം; തലപുകഞ്ഞ് ഗവേഷകർ

August 12, 2022
Google News 2 minutes Read

ജാർഖണ്ഡിലെ സുബര്‍ണരേഖ എന്ന നദിയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ സ്വര്‍ണത്തിന്റെ രേഖ എന്നാണ് ഈ വാക്കിന്റെ അർഥം. ജാര്‍ഖണ്ഡിലെ വനമേഖലയില്‍ നിന്നാരംഭിച്ച് പശ്ചിമബംഗാളിലൂടെ ഒഡീഷയിലെത്തി സമുദ്രത്തിലേക്ക് ചേരുന്ന നദിയാണ് ഇത്. ശുദ്ധമായ സ്വര്‍ണം വഹിച്ചു കൊണ്ടാണ് ജാർഖണ്ഡിലൂടെ ഈ നദി ഒഴുകുന്നത്.

ലോകത്തിലെ തന്നെ അത്യപൂര്‍വ മേഖലകളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണിത്. ഈ നദിയുടെ പ്രധാന സഞ്ചാര പാതകളില്‍ ഒന്നാണ് ജാർഖണ്ഡിലെ രത്നഗര്‍ഭ മേഖല. ഈ നദിയുടെ കൈവഴിയാണ് കര്‍കരി.. ഈ മേഖലയിലെ രണ്ട് നദികളുടെയും മണൽശേഖരത്തിൽ സ്വർണത്തിന്റെ അംശം വലിയ അളവിൽ ഉണ്ട്.

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന റാണി ചുവാൻ എന്ന ഗ്രാമത്തിൽ നിന്നാണ് സുബര്‍ണരേഖ ഉദ്ഭവിക്കുന്നത്. ഈ നദിയിലെ സ്വർണ സാന്നിധ്യത്തെ പറ്റി ഏറെ കാലമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അതിനെ കുറിച്ചൊരു വ്യക്തമായ ഉത്തരം നൽകാൻ ഗവേഷകർക്കും ഇതുവരെ സാധിച്ചിട്ടില്ല. സുബര്‍ണരേഖയിലെ സ്വര്‍ണം വലിയ തോതിൽ ഖനനമോ സംസ്ക്കരണോ ഒന്നും തന്നെചെയ്തിട്ടില്ല.

ഈ മേഖലയിലെ നിരവധി ഗോത്രവര്‍ഗക്കാർ സ്ഥിതി ചെയ്യുന്നുണ്ട്. ഇവർ മാത്രമാണ് ഇവിടെ ചെറിയ അളവില്‍ സംസ്കരണം നടത്തി സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത്. മാസത്തില്‍ ഏതാണ്ട് 80 ഗ്രാം വരെ സ്വര്‍ണ്ണം ഇതില്‍ വൈദഗ്ധ്യം നേടിയ ഗോത്രവർഗക്കാർ സംസ്കരിച്ചെടുക്കാറുണ്ട്.

മൺസൂൺ സമയത്ത് ഇവിടെ സ്വര്‍ണസംസ്ക്കരണം നടക്കാറില്ല. മറ്റെല്ലാ സമയത്തും ഗോത്രവർഗക്കാർ സ്വര്‍ണസംസ്ക്കരണം നടത്താറുണ്ട്. അരിമണിയുടെ അത്ര വലുപ്പം മാത്രമേ മണല്‍ത്തരികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തുന്ന ഈ സ്വര്‍ണത്തരികള്‍ക്ക് ഉണ്ടാകുകയുള്ളൂ. ആരംഭത്തിൽ നദിയുടെ അടിത്തട്ടിലാണ് സ്വർണത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നത്. പിന്നീട് മണൽത്തരികൾക്കിടയിൽ നിന്നും സ്വർണത്തിന്റെ സാന്നിദ്യം കണ്ടെത്തി.

Story Highlights: the mystery behind subarnrekha the river of gold in jharkhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here