കൊല്ലം കാവനാട് ടോൾ പ്ലാസയിലെ അക്രമം; മുഖ്യപ്രതി പൊലീസ് കസ്റ്റഡിൽ

കൊല്ലം കാവനാട് ടോൾ പ്ലാസയിലെ അക്രമത്തിൽ മുഖ്യപ്രതി പൊലീസ് കസ്റ്റഡിൽ. വർക്കല സ്വദേശി ലഞ്ജിത്താണ് പൊലീസ് പിടിയിലായത്. നാവായിക്കുളത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതിയായ അഭിഭാഷകൻ നേരത്തെ പിടിയിലായിരുന്നു ( Violence at Kollam Kavanad Toll Plaza ).
ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് ഇന്നലെ ടോൾ പ്ലാസ ജീവനക്കാരന് മർദനമേറ്റത്. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിന് മർദനമേറ്റത്.
Read Also: സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചു
ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് അരുൺ ചോദ്യം ചെയ്തു. ഇതോടെ കാറിലുണ്ടായിരുന്നവരും അരുണും തമ്മിൽ വാക്കു തർക്കവുമുണ്ടായി. ഇതിനിടയിൽ അസഭ്യം പറഞ്ഞ സംഘം അരുണിനെ കാറിൽ പിടിച്ചു വലിച്ച് ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. 50 മീറ്ററിലധികം റോഡിലൂടെ അരുണിലെ വലിച്ചിഴച്ച ശേഷം സംഘം പിടി വിടുകയായിരുന്നു. അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KL 26 F 9397 എന്ന നമ്പറിൽ ഉള്ള കാറിൽ എത്തിയവരാണ് അക്രമം നടത്തിയത്.
Story Highlights: Violence at Kollam Kavanad Toll Plaza; The main accused is in police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here