ബിയർബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; തിരൂർ ബിവറേജസ് ഷോപ്പിനുമുന്നിൽ മദ്യപന്മാരുടെ അഴിഞ്ഞാട്ടം

മലപ്പുറത്തെ തിരൂർ ബിവറേജസ് ഷോപ്പിനുമുന്നിൽ മദ്യപന്മാർ അഴിഞ്ഞാടി. ഇന്നലെ വൈകിട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. യുവാക്കളുടെ സംഘമാണ് മദ്യം വാങ്ങാനെത്തിയ നിരവധിപേരെ അപ്രതീക്ഷിതമായി ആക്രമിച്ചത്. ഒരാളെ ബിയർബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി. ( Violence by alcoholics in Tirur beverages shop )
ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രശ്നക്കാരായ യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുപേരടുങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. മദ്യം വാങ്ങാനെത്തിയവരെയാണ് സംഘം ആദ്യം ആക്രമിച്ചത്. തുടർന്ന് വഴിയെ പോയവരെ ഉൽപ്പടെ മർദിച്ചു.
Read Also: നടുറോഡിലെ മദ്യപാനത്തിനുശേഷം വിമാനത്തില്‍ പുകവലി; ഇന്‍സ്റ്റഗ്രാം താരത്തിനെതിരെ അന്വേഷണം
പ്രകോപനമില്ലാതെ ബിയർബോട്ടിൽകൊണ്ട് ഒരാളുടെ തലയ്ക്കടിച്ച് വീഴ്ത്തുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രാദേശിക മാധ്യമ പ്രവർത്തകനായ ഷബീറിനെയും സംഘം ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
സമീപത്തെ ഒരു കടയുടെ മുൻവശവും അക്രമികൾ തല്ലിത്തകർത്തു.
Story Highlights: Violence by alcoholics in Tirur beverages shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here