അവയവ ദാതാക്കള്‍ക്ക് ആദരം;രാജഗിരി ആശുപത്രിയില്‍ ലോക അവയവദാനദിനം ആചരിച്ചു.

രാജഗിരി ആശുപത്രിയില്‍ ലോക അവയവദാനദിനം ആചരിച്ചു. ലോക അവയവദാന ദിനത്തോട് അനുബന്ധിച്ച് ധീരരായ ദാതാക്കളെ ആദരിക്കുന്നതിനായി ‘നവജീവന്‍’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി നടന്‍ റോഷന്‍ മാത്യു ഉദ്ഘാടനം ചെയ്തു. അവയവങ്ങള്‍ ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും ജീവന്‍ രക്ഷിക്കുന്ന ദാതാക്കളുടെ സംഭാവനകള്‍ക്ക് നന്ദി പറയുന്നതിനും വേണ്ടിയാണ് നവജീവന്‍ എന്ന പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. (World Organ Donation Day was celebrated at Rajagiri Hospital)
രാജഗിരി ആശുപത്രിയില്‍ വച്ച് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്കും അവരുടെ ദാതാക്കള്‍ക്കും മരണമടഞ്ഞ ദാതാക്കളുടെ കുടുംബാംഗങ്ങള്‍ക്കും സബ്‌സിഡി നിരക്കില്‍ ചികിത്സ നല്‍കുന്ന പദ്ധതിയാണ് നവജീവന്‍. മരിച്ച ദാതാക്കളുടെ കുടുംബാംഗങ്ങളേയും ജീവിച്ചിരിക്കുന്ന ദാതാക്കളേയും ചടങ്ങില്‍ ആദരിച്ചു.
പരിപാടിയില്‍ നടന്‍ റോഷന്‍ മാത്യു, ഫാ. ജോസ് അലക്സ് ഒരുതായപ്പിള്ളി സിഎംഐ, സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ ഫിലിപ്പ് അഗസ്റ്റിന്‍, ജിഐ, എച്ച്പിബി, മള്‍ട്ടിഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ രാമചന്ദ്രന്‍ നാരായണമേനോന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ സണ്ണി പി ഓരത്തേല്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സച്ചിന്‍ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. ഒരു വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ പോലും അവയവമാറ്റം നടത്താന്‍ സാധിക്കുന്ന വിധത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍ രാജഗിരിയില്‍ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
Story Highlights: World Organ Donation Day was celebrated at Rajagiri Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here