റോഡിൽ കുഴിയോട് കുഴി; ചെളി വെള്ളത്തിൽ കുളിച്ച് യുവാവിൻ്റെ പ്രതിഷേധം

കുളപ്പുള്ളി പട്ടാമ്പി സംസ്ഥാന പാതയുടെ തകർച്ചയിൽ യുവാവിൻ്റെ വേറിട്ട പ്രതിഷേധം. പട്ടാമ്പി അണ്ടലാടി സ്വദേശി ശമ്മിൽ ആണ് റോഡിലെ കുഴികളിലെ വെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ചത്. വർഷങ്ങളായി തകർന്ന് കിടക്കുന്ന പാതയിൽ പേരിന് മാത്രമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. (Youth’s protest by bathing in muddy water ).
കിഫ്ബി വഴി പുതിയ റോഡ് 50 കോടി രൂപ ചെലവിൽ അത്യാധുനിക രീതിയിൽ വരുമെന്ന് ആണ് മുഹമദ് മുഹ്സിൻ എം. എൽ.എ പറയുന്നത്. അതിൻ്റെ നടപടികളും ആരംഭിച്ചതായി അദേഹം അറിയിച്ചു. മഴക്കാലത്ത് റോഡിൽ രൂപപ്പെട്ട കുഴികളിൽ വീണ് നിരവധി അപകടങ്ങളാണ് തൊട്ടടുത്ത ദിവസങ്ങളിൽ ഉണ്ടായിട്ടുള്ളത്. റോഡ് തകർച്ച മൂലം പട്ടാമ്പിയിൽ മുഴുവൻ സമയ ബ്ലോക്കും സ്ഥിരം കാഴ്ച്ചയാണ്.
Story Highlights: Youth’s protest by bathing in muddy water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here