Advertisement

ഒരു കോഴിമുട്ട വിറ്റുപോയത് 48000 രൂപയ്ക്ക്; കാരണം തേടി ആളുകൾ…

August 13, 2022
Google News 2 minutes Read

സോഷ്യൽ മീഡിയയിലൂടെ ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന കാര്യങ്ങൾ ഞൊടിയിടയിലാണ് നമ്മൾ അറിയാറുള്ളത്. കൗതുകവും രസകരവുമായ നിരവധി വാർത്തകൾ ഇങ്ങനെ നമ്മൾ ദിവസവും കേൾക്കാറുണ്ട്. അത്തരത്തിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ച ഒരു കോഴിമുട്ടയുടെ വാർത്തയാണ് പങ്കുവെക്കുന്നത്. കോഴിമുട്ടയുടെ പ്രത്യേകത എന്താണ് എന്നല്ലേ? 48000 രൂപയ്ക്കാണ് ഈ കോഴിമുട്ട വിറ്റത്. കടയിൽ നിന്നും നമ്മൾ നാലോ അഞ്ചോ രൂപ മുടക്കി വാങ്ങിക്കാറുള്ള ഒരു കോഴിമുട്ടയ്ക്ക് 48,000 രൂപയ്ക്ക് വിറ്റു എന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷെ സംഗതി സത്യമാണ്.

ഈ സംഭവം നടക്കുന്നത് അങ്ങ് അമേരിക്കയിലാണ്. വെസ്റ്റ് ഓക്‌സ്‌ഫോർഡ്‌ഷയറിലെ അന്നബെൽ മുൽകാഹി എന്ന സ്ത്രീയുടെ വീട്ടിലാണ് ഈ കോസ്റ്റ്ലി കോഴിമുട്ട ഉണ്ടായത്. സാധാരണ കോഴിമുട്ടയുടെ ഷേപ്പിൽ നിന്നും വ്യത്യസ്തമായി തികച്ചും വൃത്താകൃതിയിലാണ് ഈ കോഴിമുട്ട ഉള്ളത്. അന്നബെൽ മുൽകാഹിയ്ക്ക് വീട്ടിൽ ധാരാളം പക്ഷികളും കോഴികളുമൊക്കെയുണ്ട്, എന്നാൽ ഇതാദ്യമായാണ് ഇത്തരത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കോഴിമുട്ട ലഭിക്കുന്നത്. ഇവരുടെ ട്വിൻസ്കി എന്ന കോഴിയാണ് ഈ വ്യത്യസ്ത ആകൃതിയിലുള്ള മുട്ടയിട്ടത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ആകൃതിയിൽ വ്യത്യസമുള്ള മുട്ട കണ്ടപ്പോൾ തന്നെ മുൽകാഹി അതിനെ കുറിച്ച് ​ഗൂഗിളിൽ സെർച്ച് ചെയ്തു. അപ്പോഴാണ് അത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് എന്ന് മനസിലായത്. ഉടൻതന്നെ ഈ മുട്ടയെ കുറിച്ചുള്ള വാർത്തകൾ മുൽകാഹി സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു. ഇതോടെ ഈ മുട്ടയ്ക്ക് ഏറെ ആവശ്യക്കാരും എത്തി. അങ്ങനെയാണ് ഈ മുട്ട ഇത്രയും ഉയർന്ന വിലയ്ക്ക് വിറ്റുപോയത്. എന്നാൽ മുട്ട വിറ്റ് കിട്ടിയ തുക കോഴികളുടെ സംരക്ഷണത്തിന് തന്നെ ഉപയോഗിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.

Story Highlights: A Rescue Hen Lays A Perfectly Round Egg, It Is Ready To Sell For Over Rs 48000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here